ETV Bharat / sitara

വനിത കമ്മിഷൻ അധ്യക്ഷയായി ഡോ. ജെ ദേവികയെ പരിഗണിക്കണമെന്ന് റിമ കല്ലിങ്കൽ - rima kallingal j devika news

സ്ത്രീപക്ഷ എഴുത്തുകാരിയും സാമൂഹ്യനിരീക്ഷകയും ചരിത്രകാരിയുമായ ഡോ.ജെ ദേവികയെ വനിതാ കമ്മിഷൻ അധ്യക്ഷയാക്കണമെന്ന നിർദേശമാണ് നടി റിമ കല്ലിങ്കൽ പങ്കുവച്ചത്.

റിമ കല്ലിങ്കൽ പുതിയ വാർത്ത  റിമ കല്ലിങ്കൽ ദേവിക ജെ വാർത്ത  റിമ കല്ലിങ്കൽ വനിത കമ്മിഷൻ വാർത്ത  റിമ കല്ലിങ്കൽ ജോസഫൈൻ പുതിയ വാർത്ത  കേരള വനിത കമ്മിഷൻ വാർത്ത ജെ ദേവിക വാർത്ത  dr j devika woman commission president update  devika women commission president news  rima kallingal j devika news  rima kallingal josephine news
റിമ കല്ലിങ്കൽ
author img

By

Published : Jun 26, 2021, 7:24 PM IST

സ്ത്രീപക്ഷ എഴുത്തുകാരിയും സാമൂഹ്യനിരീക്ഷകയും ചരിത്രകാരിയുമായ ഡോ.ജെ ദേവികയെ വനിതാ കമ്മിഷൻ അധ്യക്ഷയാക്കണമെന്ന് നടി റിമ കല്ലിങ്കൽ. പരാതിക്കാരിയോട് മോശമായി പെരുമാറിയതിന് പിന്നാലെയുയർന്ന പ്രതിഷേധങ്ങളുടെയും വിമർശനങ്ങളുടെയും ഫലമായി എം.സി ജോസഫൈൻ വനിത കമ്മിഷൻ അധ്യക്ഷ രാജിവച്ചതിനാലാണ് പകരം സ്ഥാനത്തേക്ക് ആര് വരുമെന്ന ചർച്ചകളും ചൂട് പിടിക്കുന്നത്.

വിമൺ ഓഫ് ഡിഫറന്‍റ് വേൾഡ് എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ സ്‌ത്രീകൾക്കെതിരെ പ്രചരിക്കുന്ന തേപ്പ് ഉൾപ്പെടെയുള്ള പദപ്രയോഗങ്ങളെ കുറിച്ച് ജെ. ദേവിക സംസാരിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് റിമ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു റിമയുടെ പ്രതികരണം.

റിമ കല്ലിങ്കൽ പുതിയ വാർത്ത  റിമ കല്ലിങ്കൽ ദേവിക ജെ വാർത്ത  റിമ കല്ലിങ്കൽ വനിത കമ്മിഷൻ വാർത്ത  റിമ കല്ലിങ്കൽ ജോസഫൈൻ പുതിയ വാർത്ത  കേരള വനിത കമ്മിഷൻ വാർത്ത ജെ ദേവിക വാർത്ത  dr j devika woman commission president update  devika women commission president news  rima kallingal j devika news  rima kallingal josephine news
റിമ കല്ലിങ്കലിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ജോസഫൈനെതിരെ പ്രതിഷേധവും പിന്നാലെ രാജിയും

സമൂഹമാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ജോസഫൈന്‍റെ വീഡിയോ സംസാരവിഷയമാവുകയും വലിയ പ്രതിഷധങ്ങൾക്ക് കാരണമാവുകയും ചെയ്‌തതോടെയാണ് ജോസഫൈന് രാജി വക്കേണ്ടിവന്നത്. സിപിഐ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എം.സി ജോസഫൈൻ അധികാരത്തിൽ തുടരുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളടക്കം വിയോജിച്ചിരുന്നതായാണ് വിവരം.

ഇതാദ്യമായല്ല മുമ്പും സമാനമായ രീതിയിൽ പരാതിക്കാരോട് വനിത കമ്മിഷൻ ജോസഫൈൻ പെരുമാറിയിട്ടുള്ളതായും ആരോപണമുയർന്നിട്ടുണ്ട്. കൂടാതെ, സ്ത്രീധനം നല്‍കുന്നുവെങ്കില്‍ അത് സ്ത്രീയുടെ ബാങ്ക് അക്കൗണ്ടില്‍ ആയിരിക്കണമെന്ന ജോസഫൈന്‍റെ പ്രതികരണവും വിമർശനങ്ങൾക്ക് വഴിവച്ചു.

More Read: എം.സി ജോസഫൈനെ രൂക്ഷമായി വിമർശിച്ച് എഴുത്തുകാരൻ ടി.പത്മനാഭൻ

ജോസഫൈന്‍റെ പെരുമാറ്റത്തിൽ ഡോ. ജെ ദേവികയുടെ പ്രതികരണം

മാനസിക വാർധക്യം ബാധിച്ച രാഷ്‌ട്രീയ പ്രവർത്തകരിൽ നിന്ന് വനിത കമ്മിഷനെ രക്ഷിക്കണമെന്നായിരുന്നു ജോസഫൈന്‍റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിൽ ഡോ. ജെ ദേവിക പ്രതികരിച്ചത്. തിരുവനന്തപുരത്തെ സെന്‍റർ ഫോർ ഡെവലപ്‌മെന്‍റ് സ്റ്റഡീസിൽ പ്രൊഫസറാണ് ജെ. ദേവിക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.