ETV Bharat / sitara

സർഗാത്മകത പകർച്ചവ്യാധിയാണ്... പുതിയ ഫോട്ടോകളുമായി രമ്യ നമ്പീശൻ - pranav raj remya nambeesan news

ഭരതനാട്യം വേഷത്തിൽ അതിസുന്ദരിയായുള്ള രമ്യയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

രമ്യ നമ്പീശൻ ഫോട്ടോ വാർത്ത  രമ്യ നമ്പീശൻ ഭരതനാട്യം ഫോട്ടോ വാർത്ത  albert einstein quote remya nambeesan news  remya nambeesan bharatanatyam costume photos news  remya nambeesan creativity contagious news  pranav raj remya nambeesan news  സർഗാത്മകത പകർച്ചവ്യാധിയാണ് രമ്യ നമ്പീശൻ വാർത്ത
രമ്യ നമ്പീശൻ
author img

By

Published : Dec 20, 2020, 7:51 AM IST

നടിയായി മാത്രമല്ല ഗായികയായും മലയാളിക്ക് പരിചിതമാണ് രമ്യാ നമ്പീശനെ. തമിഴിലാവട്ടെ, രമ്യയും മക്കൾ സെൽവൻ വിജയ് സേതുപതിയുമായുള്ള കോമ്പോയും പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. അതിനാൽ തന്നെ, മലയാളത്തിലും തമിഴിലുമായി നിറയെ ആരാധകരുള്ള നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

" class="align-text-top noRightClick twitterSection" data="

Creativity is contagious, pass it on Albert Einstein #bliss @pranavraaaj 😍

Posted by Remya Nambeesan on Saturday, 19 December 2020
">

ഇപ്പോഴിതാ, താനൊരു നർത്തകി കൂടിയാണെന്നത് ഓർമിപ്പിക്കുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഭരതനാട്യം വേഷത്തിൽ അതിസുന്ദരിയായുള്ള രമ്യയുടെ പോസ്റ്റിന് പ്രശംസ കുറിച്ചുകൊണ്ട് നിരവധി പേർ കമന്‍റും ചെയ്‌തിട്ടുണ്ട്. പ്രണവ് രാജാണ് രമ്യയുടെ പുതിയ ഗെറ്റപ്പ് കാമറയിൽ പകർത്തിയത്.

"സർഗാത്മകത പകർച്ചവ്യാധിയാണ്, അതും കടന്നുപോകുക," എന്ന ആർബർട്ട് ഐൻസ്റ്റീന്‍റെ വാചകത്തെ കടമെടുത്താണ് രമ്യ ചിത്രങ്ങൾക്ക് കാപ്‌ഷൻ നൽകിയിരിക്കുന്നത്. മലയാളത്തിൽ അടുത്തിടെ വൈറസ്, അഞ്ചാംപാതിര സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്‌ത രമ്യ നമ്പീശൻ അണ്‍ഹൈഡ് എന്ന ഹ്രസ്വചിത്രത്തിലൂടെ സംവിധായികയുമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.