ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയില്‍ ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളിലിരിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് ഹാസ്യതാരം വടിവേലു. പലരും നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനങ്ങളിലും മറ്റും അലഞ്ഞ് തിരിയുന്നത് സുരക്ഷക്ക് വലിയ തടസമാകുന്നത് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് വടിവേലു കൈകൂപ്പി കണ്ണീരോടെ പുറത്തിറങ്ങരുതെന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. അടുത്ത തലമുറയെ ഓര്‍ത്തെങ്കിലും സഹകരിക്കണമെന്നാണ് നടന്‍ ആവശ്യപ്പെടുന്നത്.
'വേദനയോടെയും ദുഃഖത്തോടെയുമാണ് ഇത് പറയുന്നത്. ദയവുചെയ്‌ത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് കുറച്ചുനാള്‍ വീട്ടിലിരിക്കൂ... സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പൊലീസുകാരുമൊക്കെ നമുക്കായി പ്രവര്‍ത്തിക്കുകയാണ്. മറ്റാര്‍ക്കുംവേണ്ടിയല്ല... നമ്മുടെ മക്കള്‍ക്കായി... അടുത്ത തലമുറക്കായി... എല്ലാവരും വീട്ടിലിരിക്കണം... ഇതിനെ കളിതമാശയായി കാണരുത്. വളരെ ഗൗരവമായ വിഷയമാണിത്. ദയവുചെയ്‌ത് കേള്‍ക്കൂ... ആരും പുറത്തിറങ്ങരുതേ...' വടിവേലു പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
വികാരഭരമായ വടിവേലുവിന്‍റെ അഭ്യര്‍ഥന നിരവധിപേരാണ് സാമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യയിലാകെ വടിവേലുവിന് നിരവധി ആരാധകരുണ്ട്.