ETV Bharat / sitara

കുഞ്ചാക്കോ ബോബന്‍-രതീഷ് ബാലകൃഷ്ണന്‍ സിനിമ 'ന്നാ താന്‍ കേസ് കൊട്...' - Kunchacko Boban new movie title related news

'ന്നാ താന്‍ കേസ് കൊട്' എന്നാണ് സിനിമയുടെ പേര്. കുഞ്ചാക്കോ ബോബനാണ് വളരെ രസകരമായ ടൈറ്റില്‍ റിലീസ് ചെയ്‌തത്

Ratheesh Balakrishnan Poduval Kunchacko Boban new movie title poster out now  ന്നാ താന്‍ കേസ് കൊട്  ന്നാ താന്‍ കേസ് കൊട് സിനിമ  കുഞ്ചാക്കോ ബോബന്‍-രതീഷ് ബാലകൃഷ്ണന്‍ സിനിമ  കുഞ്ചാക്കോ ബോബന്‍-രതീഷ് ബാലകൃഷ്ണന്‍  കുഞ്ചാക്കോ ബോബന്‍ രതീഷ് ബാലകൃഷ്ണന്‍  കുഞ്ചാക്കോ ബോബന്‍ വാര്‍ത്തകള്‍  രതീഷ് ബാലകൃഷ്ണന്‍ സിനിമകള്‍  Kunchacko Boban new movie title poster out now  Kunchacko Boban new movie title related news  Kunchacko Boban new movie news
കുഞ്ചാക്കോ ബോബന്‍-രതീഷ് ബാലകൃഷ്ണന്‍ സിനിമ 'ന്നാ താന്‍ കേസ് കൊട്...'
author img

By

Published : Mar 7, 2021, 12:25 PM IST

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രിയങ്കരനായി മാറിയ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്‍റെ മൂന്നാമത്തെ സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. സൗബിനും നിവിന്‍ പോളിക്കും ശേഷം രതീഷിന്‍റെ മൂന്നാമത്തെ സിനിമ കുഞ്ചാക്കോ ബോബനോടൊപ്പമാണ്. സിനിമയുടെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. 'ന്നാ താന്‍ കേസ് കൊട്' എന്നാണ് സിനിമയുടെ പേര്. കുഞ്ചാക്കോ ബോബനാണ് വളരെ രസകരമായ ടൈറ്റില്‍ റിലീസ് ചെയ്‌തത്.

'എന്നാ പിന്നെ... രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം..., ല്ലേ !!! രതീഷ് ബാലകൃഷ്ണൻ പൊതുവാൾ,സന്തോഷ്.ടി.കുരുവിള, ആഷിഖ് അബു, മധു നീലകണ്ഠൻ, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫറിക്ക, ഗായത്രി ശങ്കർ....പിന്നെ ഞാനും !!!! 'ന്നാ...താൻ കേസ് കൊട്......' ഈ വർഷം തന്നെ കൊടുക്കും... ഫ്രം ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ടു നാടന്‍ വേര്‍ഷന്‍... ദി ക്യൂരിയസ് കേസ് ഓഫ് സം എക്‌സൈറ്റിങ് ടാലന്‍റ്സ്....' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.

ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ സിനിമ നിര്‍മിച്ച സന്തോഷ്.ടി.കുരുവിളയാണ് പുതിയ ചിത്രത്തിന്‍റെയും നിര്‍മാണം നിര്‍വഹിക്കുന്നത്. നിവിന്‍ പോളിയെ നായകനാക്കി കനകം കാമിനി കലഹം എന്ന ചിത്രം രതീഷ് സംവിധാനം ചെയ്‍തിരുന്നു. ആ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പോളി ജൂനിയര്‍ പിക്ചേഴ്‌സിന്‍റെ ബാനറില്‍ നിവിന്‍ പോളിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ജിസ് ജോയിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍കുമാര്‍ ഫാന്‍സ്, അപ്പു ഭട്ടതിരിയുടെ നിഴല്‍ എന്നിവയാണ് റിലീസിന് തയ്യാറെടുത്തിരിക്കുന്ന മറ്റ് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ നായാട്ട്, കമല്‍.കെ.എമ്മിന്‍റെ പട, അഷ്‍റഫ് ഹംസയുടെ ഭീമന്‍റെ വഴി എന്നിവ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചാക്കോച്ചന്‍ സിനിമകളാണ്. ടി.പി ഫെല്ലിനിയുടെ ഒറ്റ്, ഗ്ര്‍ര്‍ര്‍, മിഥുന്‍ മാനുവല്‍ തോമസിന്‍റെ ആറാം പാതിരാ, മഹേഷ് നാരായണന്‍റെ അറിയിപ്പ് എന്നിവയും കുഞ്ചാക്കോ ബോബന്‍റേതായി പ്രഖ്യാപിക്കപ്പെട്ട ചിത്രങ്ങളാണ്. ആഷിക് അബുവിന്‍റെ നീലവെളിച്ചത്തിലും ചാക്കോച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.