ETV Bharat / sitara

83 trailer lights up Burj Khalifa : 83 ന്‍റെ ട്രെയ്‌ലര്‍ ബുര്‍ജ്‌ ഖലീഫയില്‍ ; വികാരാധീനനായി കപില്‍ ദേവ്‌ - 83 cast and crew

Kapil Dev gets emotional in 83 trailer : 83 ട്രെയ്‌ലര്‍ കണ്ട്‌ വികാരാധീനനായി കപില്‍ ദേവ്‌. ട്രെയ്‌ലറെ കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ നായകന്‍റെ വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്

Ranveer Singh movie 83  83 trailer lights up Burj Khalifa  83 ട്രെയ്‌ലര്‍ ബുര്‍ജ്‌ ഖലീഫയില്‍  Kapil Dev gets emotional in 83 trailer  83 ട്രെയ്‌ലര്‍ കണ്ട്‌ വികാരാധീതനായി കപില്‍ ദേവ്‌  83 Release  Ranveer Singh as Kapil Dev  83 cast and crew  Latest Ranveer Singh movie
83 trailer lights up Burj Khalifa : 83 ട്രെയ്‌ലര്‍ ബുര്‍ജ്‌ ഖലീഫയില്‍; വികാരാധീതനായി കപില്‍ ദേവ്‌
author img

By

Published : Dec 18, 2021, 8:30 PM IST

83 trailer lights up Burj Khalifa : ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് താരം രണ്‍വീര്‍ സിങിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 83. കബീര്‍ ഖാന്‍ ഒരുക്കുന്ന ചിത്രത്തിലെ ട്രെയ്‌ലര്‍ ബുര്‍ജ്‌ ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫയില്‍ പ്രദര്‍ശിപ്പിച്ച ഈ മനോഹര ദൃശ്യത്തിന് സാക്ഷിയാകാന്‍ മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം കപില്‍ ദേവ്‌, ചിത്രത്തിലെ താരങ്ങളായ രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍, സംവിധായകന്‍ കബീര്‍ ഖാന്‍, ഭാര്യ മിനി മാത്തൂര്‍ തുടങ്ങി നിരവധി പേര്‍ തടിച്ചുകൂടി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമയിരിക്കുകയാണ്.

Kapil Dev gets emotional in 83 trailer : 83 ട്രെയ്‌ലറെ കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ നായകന്‍റെ വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. ട്രെയ്‌ലര്‍ കണ്ട ശേഷം താന്‍ വികാരാധീനനായെന്ന് കപില്‍ ദേവ്‌ പറഞ്ഞു. എന്നാല്‍ ഡിസംബര്‍ 24നായി കാത്തിരിക്കുകയാണെന്നും ചിത്രം റിലീസാകുന്നത് വരെ തനിക്കൊന്നും പറയാനാകില്ലെന്നും കപില്‍ ദേവ്‌ പറയുന്നു.

83 Release : ഡിസംബര്‍ 24ന്‌ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ വേള്‍ഡ്‌ പ്രീമിയര്‍ ഷോ ജിദ്ദയില്‍ നടന്ന റെഡ്‌ സീ ഫിലിം ഫെസ്‌റ്റിവലില്‍ നടന്നിരുന്നു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രധാനമായും ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം, മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട ഭാഷകളിലും റിലീസിനെത്തും.

Ranveer Singh as Kapil Dev : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ ദേവിന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ അദ്ദേഹമായി വേഷമിടുന്നത് രണ്‍വീര്‍ സിങ്ങാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയമാണ് ചിത്ര പശ്ചാത്തലം. അന്ന് ലോകകപ്പ് മത്സരത്തില്‍ കപില്‍ ദേവിനൊപ്പമുണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍, രവി ശാസ്‌ത്രി, മൊഹീന്ദര്‍ അമര്‍നാഥ്, റോജര്‍ ബിന്നി, സയ്യിദ്‌ കിര്‍മാനി, സന്ദീപ്‌ പാട്ടീല്‍, മദന്‍ലാല്‍, കീര്‍ത്തി ആസാദ്‌ എന്നിവരുടെ കഥാപാത്രങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

83 cast and crew : രണ്‍വീറിന്‍റെ ഭാര്യയും നടിയുമായ ദീപിക പദുകോണ്‍ ആണ് നായികയായെത്തുന്നത്. പങ്കജ് ത്രിപാഠി, സാക്വിബ് സലിം, താഹിര്‍ രാജ്‌ ഭാസിന്‍, ബൊമാന്‍ ഇറാനി, ഹാര്‍ഡി സന്ധു, ജതിന്‍ സര്‍ന തുടങ്ങിയവരും വേഷമിടുന്നു. ചിത്രത്തില്‍ സുനില്‍ ഗവാസ്‌കര്‍ ആയി താഹിര്‍ രാജും ശ്രീകാന്ത് ആയി തമിഴ്‌ നടന്‍ ജീവയും വേഷമിടുന്നു. ഹിന്ദി, മറാഠി നടനും സന്ദീപ്‌ പാട്ടീലിന്‍റെ മകനുമായ ചിരാഗ്‌ പാട്ടീലാണ് ചിത്രത്തില്‍ സന്ദീപ്‌ പാട്ടീലിന്‍റെ വേഷം അവതരിപ്പിക്കുന്നത്.

റിലയന്‍സ്‌ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌, ഫാന്‍റം ഫിലിംസ്‌, കെഎ പ്രൊഡക്ഷന്‍സ്‌, നദിയാദ്‌വാല ഗ്രാന്‍ഡ്‌സണ്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌, വിബ്രി മീഡിയ, കബിര്‍ ഖാന്‍ ഫിലിംസ്‌ എന്നിവയുടെ ബാനറിലാണ് നിര്‍മാണം. അസീം മിശ്രയാണ് ഛായാഗ്രഹണം. രാമേശ്വര്‍ എസ് ഭഗത് ചിത്രസംയോജനവും നിര്‍വഹിക്കും. പ്രിതം ആണ് സംഗീതം.

Also Read : 'സിനിമ മെഗാഹിറ്റും നായകന്‍ മെഗാസ്‌റ്റാറും ആണെങ്കില്‍ 5 ഭാഗങ്ങള്‍ വരെ വരും'; ആദിവാസികള്‍ക്ക്‌ 'കാഴ്‌ച 3' സമർപ്പിക്കാന്‍ മമ്മൂട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.