2018ലെ പൃഥ്വിരാജ് ചിത്രം 'രണ'ത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. നിര്‍മല്‍ സഹദേവ് ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രത്തിന്‍റെ തുടർപതിപ്പ് വരുമെന്ന് നടൻ പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിലൂടെ സൂചിപ്പിച്ചു. രണത്തിലെ തന്‍റെ ലുക്ക് പങ്കുവെച്ചുകൊണ്ടാണ് താരം രണ്ടാം ഭാഗത്തിന്‍റെ സൂചന നൽകിയത്.
- " class="align-text-top noRightClick twitterSection" data="
">
"ഞാന്‍ തിരിച്ചു വരും" എന്ന് ക്യാപ്‌ഷൻ കുറിച്ചാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചത്. ഒപ്പം, സംവിധായകനെയും താരം ടാഗ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന് പുറമെ അശ്വിൻ കുമാർ, റഹ്‌മാൻ, നന്ദു എന്നിവരും രണത്തിൽ മുഖ്യവേഷങ്ങൾ ചെയ്‌തിരുന്നു.