ETV Bharat / sitara

ചാക്കോച്ചന്‍റെ ഇസക്കുട്ടന് നഷ്‌ടത്തിലോടുന്ന സ്ഥാപനം നൈസായി കൊടുത്ത് പിഷാരടി - kunchako boban

ഓർഡിനറി ആനവണ്ടിയും വാക്കറുമാണ് നടൻ രമേശ് പിഷാരടി കുഞ്ചാക്കോ ബോബന്‍റെ മകൻ ഇസഹാക്കിന് സമ്മാനിച്ചത്. പിഷുവിന്‍റെ സ്‌നേഹോപഹാരം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചപ്പോൾ ആരാധകർ നൽകുന്ന മറുപടി നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലെ എന്നാണ്.

pisharody  ചാക്കോച്ചൻ  ഇസഹാക്ക്  രമേഷ് പിഷാരടി  ആനവണ്ടിയും വാക്കറും  കുഞ്ചാക്കോ ബോബൻ  രമേശ്  Ramesh Pisharody's gift  Ramesh Pisharody Chackochan  Chackochan son Isahack  kunchako boban  aanavandi and walker
ചാക്കോച്ചന്‍റെ ഇസക്കുട്ടന് നഷ്‌ടത്തിലോടുന്ന സ്ഥാപനം നൈസായി കൊടുത്ത് പിഷാരടി
author img

By

Published : Jul 11, 2020, 5:06 PM IST

ചാക്കോച്ചന്‍റെ ഇസഹാക്കിന് രമേഷ് പിഷാരടി നൽകിയ സമ്മാനം; ആനവണ്ടിയും വാക്കറും. പിഷുവിന്‍റെ സ്‌നേഹോപഹാരം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചതോടെ ആരാധകർ നൽകുന്നത് രസകരമായ മറുപടികളാണ്. "ജൂനിയറിനുള്ള കളിപ്പാട്ടങ്ങള്‍. രമേഷ് പിഷു സംരംഭം," എന്ന അടിക്കുറിപ്പിനൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കെഎസ്ആർടിസി ഓർഡിനറി ബസും വാക്കറും നൽകിയ പിഷുവിന് ആരാധകർ നൽകുന്ന മറുപടിയാകട്ടെ, "നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലെ," എന്നാണ്. സർക്കാരിനെ തന്നെ സമ്മാനിച്ച വിരുതനെന്നും പിഷാരടിയെ ചിലർ വിശേഷിപ്പിച്ചു. രമേശ് പിഷാരടി ലോക്ക് ഡൗണിൽ ഉണ്ടാക്കിയ ആനവണ്ടിയായിരിക്കുമെന്നും ആരാധകർ കമന്‍റ് ചെയ്‌തിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

എന്തായാലും മലയാളികളുടെ പ്രിയപ്പെട്ട ആനവണ്ടിയുടെ മോഡൽ തന്നെ ഇസക്കുട്ടന് കളിപ്പാട്ടമായി സമ്മാനിച്ച പിഷാരടിയെ സമൂഹമാധ്യമങ്ങൾ നന്നായി പ്രശംസിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.