ക്യാപ്ഷന്‍ കിംഗ് എന്നാണ് രമേഷ് പിഷാരടിയെ ആരാധകർ വിശേപ്പിക്കാറുള്ളത്. കുടുംബചിത്ര പോസ്റ്റുകളിലും സുഹൃത്തുക്കളുടെ ഫോട്ടോസിന് കമന്‍റുകളായും രമേഷ് പിഷാരടി കുറിക്കുന്നവ നർമത്തിൽ പൊതിഞ്ഞവയായിരിക്കും. നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി തന്‍റെ ഏറ്റവും പുതിയ പോസ്റ്റിന് നൽകിയ ക്യാപ്ഷനും രസകരവും സുപ്രധാനവുമാണ്.
സർക്കാർ നിർദേശിച്ചത് പോലെ വീട്ടിലിരുന്ന് കൊവിഡിനെ പ്രതിരോധിക്കാമെന്ന് അൽപം വ്യത്യസ്തമായ രീതിയിലാണ് പിഷാരടി നിർദേശിക്കുന്നത്. 'ഉള്ളിലിരുപ്പ് നല്ലതാ' എന്ന് കുറിച്ചുകൊണ്ടാണ് താരം വീട്ടിൽ നിന്നുള്ള സെൽഫി ചിത്രം പങ്കുവച്ചത്. ഒപ്പം, ലോക്ക് ഡൗൺ തുടങ്ങി 250 മണിക്കൂറുകൾ പിന്നിടുകയാണെന്നും നടൻ ഫേസ്ബുക്ക് പോസ്റ്റിൽ പരാമര്‍ശിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
Also Read: 'മുകള്‍രാജവംശത്തില്‍പ്പെട്ട രണ്ടുപേര്‍'; രസകരമായ തലക്കെട്ടില്‍ പിഷാരടിയുടെ പുതിയ ഫോട്ടോ
താരത്തിന്‍റെ പോസ്റ്റിന് ആരാധകരും രസകരമായ കമന്‍റുകൾ നൽകി. ഉള്ളിലിരുന്നാ മതി, വെളിയിൽ വരേണ്ടെന്നും ഉള്ളിലിരിപ്പ് നല്ലതാണെങ്കിലും മുഖ മറ (മാസ്‌ക്) ശ്രദ്ധിക്കണമെന്നും ആരാധകർ മറുപടി നൽകി. സെൽഫി ചിത്രത്തിനോട് സാമ്യം വരുന്ന അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ നല്ലവനായ ഉണ്ണിയുടെ ചിത്രങ്ങളും ആരാധകർ കമന്‍റ് ബോക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.