മിമിക്രിയിലൂടെയും ടിവി പരിപാടികളിൽ അവതാരകനായും പിന്നീട് സിനിമകളിൽ ഹാസ്യവേഷം ചെയ്തും മലയാളിപ്രേക്ഷകരുടെ പ്രിയങ്കരനാണ് രമേഷ് പിഷാരടി. സഹതാരമായും നായകനായും പ്രതിനായകനായും തിളങ്ങിയ നടൻ പഞ്ചവർണതത്ത, ഗാനഗന്ധർവ്വൻ എന്നീ ചിത്രങ്ങളുടെ സംവിധായകനുമായി. ഇപ്പോഴിതാ, സിനിമയുടെ മറ്റ് വിഭാഗങ്ങളിലേക്കും സാന്നിധ്യമറിയിക്കുകയാണ് രമേഷ് പിഷാരടി.
- " class="align-text-top noRightClick twitterSection" data="">
വിഷു ദിനത്തിൽ താരം തന്‍റെ പുതിയ നിർമാണ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനവുമായാണ് എത്തിയത്. ഒപ്പം, നിർമാണ കമ്പനിയുടെ ലോഗോ വീഡിയോയും രമേഷ് പിഷാരടി ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.
രമേഷ് പിഷാരടി എന്‍റർടെയ്‌ൻമെന്‍റ്‌സ് എന്ന പേരിലുള്ള നിർമാണ കമ്പനി ബിഗ് സ്‌ക്രീന് മാത്രമുള്ളതല്ല. മിനി സ്‌ക്രീനിലൂടെയും വേദികളിലൂടെയും പ്രേക്ഷകർക്ക് ആനന്ദം നൽകുന്ന കലാ സൃഷ്ടികളുടെ നിർമാണത്തിനും തന്‍റെ പുതിയ സംരഭം ലക്ഷ്യം വക്കുന്നുവെന്ന് പിഷാരടി വിശദമാക്കി. രമേഷ് പിഷാരടിയുടെ നിർമാണ കമ്പനിക്ക് ആരാധകരും ശ്വേതാ മേനോൻ പോലുള്ള സഹപ്രവര്‍ത്തകരും ആശംസ അറിയിച്ചു.