ETV Bharat / sitara

രാം ഗോപാൽ വർമയുടെ 'ഡി കമ്പനി' ടീസർ പുറത്തിറങ്ങി

ദാവൂദ് ഇബ്രാഹിമിന്‍റെയും ഗാങ്സ്റ്റർമാരുടെയും കഥയാണ് ഡി കമ്പനിയിൽ പ്രമേയമാകുന്നത്.

ഡി കമ്പനി ടീസർ രാം ഗോപാൽ വർമ വാർത്ത  ram gopal varma's d company teaser out news  dawood ibrahim d company news  ദാവൂദ് ഇബ്രാഹിം രാം ഗോപാൽ വർമ സിനിമ വാർത്ത
രാം ഗോപാൽ വർമയുടെ 'ഡി കമ്പനി' ടീസർ പുറത്തിറങ്ങി
author img

By

Published : Jan 24, 2021, 11:48 AM IST

രാം ഗോപാല്‍ വർമ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം 'ഡി കമ്പനി'യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം മറ്റെല്ലാ ഗാങ്സ്റ്റർ സിനിമകളുടെയും മാതാവായിരിക്കുമെന്ന് കുറിച്ചുകൊണ്ടാണ് രാം ഗോപാൽ വർമ ടീസർ പങ്കുവെച്ചത്. "ഇത് ഗാങ്സ്റ്റർ സിനിമകളുടെയെല്ലാം അമ്മയായിരിക്കും. കാരണം ചിത്രം ഗാങ്സ്റ്റർമാരുടെ പിതാവ് ദാവൂദ് ഇബ്രാഹിമിന്‍റെ കഥയാണ് പറയുന്നത്," എന്ന് സംവിധായകൻ പറഞ്ഞു.

ചിത്രത്തിന്‍റെ ടീസർ പങ്കുവെച്ച സംവിധായകന്‍റെ ട്വീറ്റിനോട് ബോളിവുഡ് നടൻ റിതേഷ് ദേശ്‌മുഖ് പ്രതികരിച്ചു. ഈ വിഭാഗത്തിൽ സർ ഒരു മാസ്റ്ററാണെന്നും ചിത്രത്തിനായി ഇനിയും കാത്തിരിക്കാൻ വയ്യെന്നുമാണ് റിതേഷ് ട്വീറ്റിൽ പറഞ്ഞത്.

  • " class="align-text-top noRightClick twitterSection" data="">

ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് ഡി കമ്പനി പുറത്തിറങ്ങുന്നത്. അതേ സമയം, അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് രാം ഗോപാല്‍ വര്‍മക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.