51-ാമത് ദാദാ സാഹെബ് ഫാൽക്കെ അവാർഡിന് അർഹനായ സൂപ്പർസ്റ്റാർ രജനികാന്ത് പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും ആരാധകർക്കും ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരുന്നു. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ട് ശേഷം താരം ഒരു പ്രസ്താവനയും പുറത്തിറക്കി. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് താരത്തിന്‍റെ ജീവിതത്തിലെ അതിപ്രധാനമായ വഴിത്തിരിവിന് കാരണമായ സുഹൃത്തിനോടുള്ള നന്ദി പ്രകടനമാണ്. "എന്നിലെ നടനെ ആദ്യമായി കണ്ടെത്തുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാജ് ബഹാദൂറിന് നന്ദി." ബസ് കണ്ടക്‌ടറിൽ നിന്ന് സൂപ്പർതാരമായുള്ള രജനികാന്തിന്‍റെ വളർച്ചയുടെ കഥയറിയുന്നവർക്ക് രാജ് ബഹാദൂർ എന്ന പേര് തീർച്ചയായും അറിയാം.
- — Rajinikanth (@rajinikanth) April 1, 2021 " class="align-text-top noRightClick twitterSection" data="
— Rajinikanth (@rajinikanth) April 1, 2021
">— Rajinikanth (@rajinikanth) April 1, 2021
ശിവാജി റാവു ഗെയ്‌ക്‌വാദ് എന്ന ബസ് കണ്ടക്‌ടറിലെ കലാകാരനെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് അഭ്രപാളിയിലേക്കുള്ള വഴി തെളിയിച്ച കൂട്ടുകാരൻ. തന്‍റെ ഓരോ പുതിയ സിനിമ ഇറങ്ങുമ്പോഴും ആ ഉറ്റസുഹൃത്തിന്‍റെ അഭിപ്രായത്തിനായി തലൈവ കാത്തിരിക്കും. ഇന്നും മിക്ക വിശേഷ അവസരങ്ങളിലും രജനിയുടെ വീട്ടിലെ ആഘോഷങ്ങളിലും സുഹൃത്തിന്‍റെ സാന്നിധ്യം രജനി വിശിഷ്ടമായി കരുതുന്നു.
അയാൾ സിനിമാക്കാരനായിരുന്നില്ല. ബെംഗളൂരുവില്‍ ശ്രീനഗരയില്‍ നിന്ന് മജസ്റ്റിക്കിലേയ്ക്കുള്ള പത്താം നമ്പര്‍ ബസിൽ രജനി കണ്ടക്‌ടറായും രാജ് ബഹാദൂർ ബസ് ഡ്രൈവറായും ജോലി ചെയ്‌തിരുന്ന കാലം. ശിവാജി റാവുവിന് അഭിനയിക്കാൻ മോഹമുണ്ടെന്ന് തിരിച്ചറിഞ്ഞ് മദ്രാസ് ഫിലിം സിറ്റിയിലേക്ക് അദ്ദേഹത്തെ ബഹാദൂർ ആണ് കൊണ്ടെത്തിച്ചത്. വീട്ടിലെ പശു വളർത്തലിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് ശിവാജിക്ക് പഠിക്കാനാവശ്യമായ സാമ്പത്തിക സഹായവും നൽകിയത് രാജ് ബഹാദൂർ ആയിരുന്നു. ബാലചന്ദർ എന്ന സംവിധായകൻ രജനിയെ കണ്ടുമുട്ടുന്നതും അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലേക്ക് വിളിക്കുന്നതുമെല്ലാം അവിടെ വച്ചായിരുന്നു.
രാജ്യത്തിന്‍റെ അതിവിശിഷ്ടമായ അംഗീകാരം ലഭിക്കുമ്പോൾ, രാജ് ബഹാദൂറിനായി കുറിച്ച വാക്കുകൾ വികാരാതീതമാകുന്നതിന് കാരണവും ആ സൗഹൃദബന്ധത്തിലെ ആഴം കൊണ്ടുതന്നെയാണ്.