ETV Bharat / sitara

പരിശ്രമം പരവതാനിയാക്കി നടന്നുകേറി; രാജ്യ ബഹുമതിയിൽ തലൈവ

author img

By

Published : Apr 1, 2021, 2:00 PM IST

2019ലെ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് രജനികാന്ത് സ്വന്തമാക്കുമ്പോൾ, നാല് പതിറ്റാണ്ടുകളിലേറെയുള്ള തലൈവയുടെ അഭിനയജീവിതം സിനിമ സ്വപ്നം കാണുന്നവന് പ്രചോദനം കൂടിയാണ്.

തലൈവ ആദരവ് വാർത്ത  ഇന്ത്യൻ സിനിമയുടെ പിതാവ് പുതിയ വാർത്ത  രജനികാന്ത് അവാർഡ് പുതിയ വാർത്ത  ദാദാ സാഹെബ് ഫാൽക്കെ അവാർഡ് 2019 വാർത്ത  രജനികാന്ത് ദാദാ സാഹെബ് ഫാൽക്കെ അവാർഡ് വാർത്ത  dada saheb phalke award news latest  rajnikanth award latest news  thalaiva honour news  indian cinema father dadasaheb phalke rajinikanth latest news  2019 dada saheb phalke award winner news latest
ഇന്ത്യൻ സിനിമയുടെ പിതാവിലൂടെ തലൈവ ആദരിക്കപ്പെടുമ്പോൾ

തെന്നിന്ത്യയും കടന്ന് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ മുഴുവൻ രജനികാന്ത് ഒരു ബ്രാൻഡാണ്. ആരാധർക്കിടയിൽ ഇന്ന് ദൈവതുല്യനായി ഒരു താരത്തെ അംഗീകരിക്കുന്നുവെങ്കിൽ അതിന് കാരണം അയാളുടെ വ്യക്തിത്വവും കലയോടുള്ള അഭിനിവേശവും നിസ്വാർഥമായ സമർപ്പണബോധവും തന്നെയാണ്. രാജ്യം 51-ാം തവണ ദാദാ സാഹെബ് ഫാൽക്കെ അവാർഡിലൂടെ ഒരു കലാകാരനെ ആദരിക്കുമ്പോൾ, അതിന് അങ്ങേയറ്റം അർഹനാണ് തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ രജനികാന്ത്.

അത്ര അനായാസമല്ലായിരുന്നു താരശോഭയുടെ തിരശ്ശീലയിലേക്കുള്ള രജനികാന്തിന്‍റെ വഴി. സിനിമയിൽ ഗോഡ് ഫാദറൊന്നുമില്ലായിരുന്നു ബെംഗളൂരു സ്വദേശിയായ ശിവാജി റാവുവിന്. അപൂർവരാഗങ്ങളിൽ ആ മുഖം ആദ്യം കാണുന്നതിന് മുമ്പ്, കൂലി തൊഴിലാളിയായും ആശാരിയായും ബെംഗളൂരു ട്രാൻസ്പോർട്ട് ബസിലെ കണ്ടക്‌ടറായുമൊക്കെ അദ്ദേഹത്തെ പലരും കണ്ടുമറന്നിട്ടുണ്ടാകണം. അപ്പോഴും സിനിമയായിരുന്നു അയാളുടെ മനസ് നിറയെ. സുഹൃത്തിന്‍റെ സാമ്പത്തിക സഹായത്തോടെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും അവിടെ ദുര്യോദന എന്ന കന്നഡ നാടകത്തിൽ അഭിനയിക്കുകയും ചെയ്‌തു. അവിടെ കെ.ബാലചന്ദർ എന്ന സംവിധായകൻ ശിവാജി റാവുവിലെ അഭിനയമോഹിയെ തിരിച്ചറിഞ്ഞു. സിനിമയുടെ ഭാഗമാകാൻ തമിഴ് പഠിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് 1975ൽ കെ.ബാലചന്ദർ സംവിധാനം ചെയ്‌ത അപൂർവ രാഗങ്ങളിലൂടെ താരം വെള്ളിവെളിച്ചം കണ്ടു. ശിവാജി റാവുവിൽ നിന്ന് രജനികാന്തെന്ന് മാറ്റിയതും ബാലചന്ദർ തന്നെയായിരുന്നു. "ഉറക്കത്തിൽ കാണുന്നതല്ല, ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് സ്വപ്നമെന്ന്" പറഞ്ഞ എപിജെയുടെ നാട്ടുകാർ അങ്ങനെ രജനികാന്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

തന്‍റെ ഗുരു ബാലചന്ദറാണെങ്കിലും എസ്.പി മുത്തുരാമൻ രജനിയുടെ വളർച്ചയെ പരിപോഷിപ്പിച്ചു. അമിതാഭ് ബച്ചന്‍റെ ഡോൺ അടക്കമുള്ള ചിത്രങ്ങളുടെ റീമേക്കുകളും നെഗറ്റീവ് റോളുകളും... ഭുവന ഒരു കേൾവിക്കുറി, മുള്ളും മലരും, ആറിലിരുന്ത് അറുപതുവരെ... എംജിആറിനെയും ശിവാജി ഗണേഷനെയും നെഞ്ചിലേറ്റിയ തമിഴകം അവരുടെ ആരാധ്യപുരുഷനായി രജനികാന്തിനെയും സ്വീകരിച്ചുതുടങ്ങി. ഡോണിന്‍റെ റീമേക്ക് ബില്ല, മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം... തിയേറ്ററുകളിൽ ആവേശവും ആരവവും ആഘോഷമായപ്പോൾ, ആരാധകർ അദ്ദേഹത്തിനായി താരപദവിയുടെ സിംഹാസനവും നീക്കിവച്ചു.

ബാഷ, അരുണാചലം, മുത്തു, പടയപ്പ, മന്നൻ, ദളപതി... സ്റ്റൈലിലും ആക്ഷനിലും സ്വതസിദ്ധമായ ശൈലി കൊണ്ടുവന്നപ്പോൾ തൊണ്ണൂറുകൾ രജനിയുടെ കാലമായിരുന്നു. പോസ്റ്ററുകളും കട്ട് ഔട്ടുകളുമായി ആരാധകർ അവരുടെ തലൈവയുടെ ഓരോ സിനിമകളെയും വരവേറ്റു. ഇന്ത്യ കടന്ന് കീർത്തി വളരുമ്പോൾ, ജാപ്പനീസ് പ്രേക്ഷകർക്കിടയിലും ആരാധകരുള്ള ആദ്യ ഇന്ത്യക്കാരനും രജനിയായി. 2007ൽ പുറത്തിറങ്ങിയ ശിവാജിയിലൂടെയാകട്ടെ, ജാക്കി ചാന് ശേഷം ഏഷ്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനെന്ന റെക്കോഡും സൂപ്പർസ്റ്റാറിന് സ്വന്തമായി.

തമിഴ് കൂടാതെ, മലയാളത്തിലും തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലും രജനികാന്ത് അഭിനയിച്ചിട്ടുണ്ട്. ബ്ലഡ് സ്റ്റോണിലൂടെ ഹോളിവുഡിൽ... "കഠിനപരിശ്രമം ഇല്ലാതെ ഒന്നും നേടാനാകില്ല. അധ്വാനമില്ലാതെ നേടുന്നതൊന്നും ശാശ്വാതമായിരിക്കില്ല," പദ്‌മഭൂഷണും പദ്‌മവിഭൂഷണും, മുത്തു, ചന്ദ്രമുഖി, പടയപ്പ, ശിവാജി ചിത്രങ്ങളിലൂടെ തമിഴ്നാട് സർക്കാരിന്‍റെ പുരസ്‌കാരങ്ങൾ, കൂടാതെ കലൈമാമണിയും എംജിആർ- ശിവാജി അവാർഡുകളും. മഹാരാഷ്‌ട്ര, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരങ്ങളും ഫിലിം ഫെയർ അവാർഡുകളും. അഭിനയത്തോടുള്ള കാലാകാരന്‍റെ അഭിനിവേശത്തിന് പ്രായം തളർത്തില്ല, പ്രേരണയാകുമെന്ന് രജനികാന്ത് ഇതിനകം വ്യക്തമാക്കിയതാണ്. യന്തിരനും കബാലിയും ദർബാറും കടന്ന് അണ്ണാത്തയിലേക്ക് അയാൾ കടക്കുമ്പോൾ ഇന്ത്യൻ സിനിമയുടെ പിതാവ്, ദാദാ സാഹെബ് ഫാൽക്കെയുടെ പേരിലുള്ള ബഹുമതി രജനിയുടെ കൈകളിലേക്കും എത്തിച്ചേരുകയാണ്.

സിനിമ സ്വപ്നം കാണുന്നവനുള്ളതാണെന്നത് വെറുമൊരു ഉപചാര പദമല്ല, അത് നാൽപത്തിയഞ്ചും കടന്ന് മുന്നേറുന്ന തലൈവയുടെ ജീവിതത്തിലേക്കുള്ള നേർക്കാഴ്‌ച കൂടിയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.