ETV Bharat / sitara

ഖാലിദ് റഹ്മാന്‍റെ ലവ്വിന്‍റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു

ജനുവരി 29ന് സിനിമ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

author img

By

Published : Jan 14, 2021, 11:09 AM IST

ഖാലിദ് റഹ്മാന്‍ സിനിമ ലവ്  Rajisha Vijayan Shine Tom Chacko Khalid Rahman movie Love  Khalid Rahman movie Love Releases on January 29  Khalid Rahman movie Love Release date  രജിഷ വിജയന്‍ ഷൈന്‍ ടോം ചാക്കോ ലവ് റിലീസ് തീയ്യതി  രജിഷ വിജയന്‍ ഷൈന്‍ ടോം ചാക്കോ സിനിമ ലവ്  ഖാലിദ് റഹ്മാന്‍ വാര്‍ത്തകള്‍
മലയാള സിനിമ ലവ്

ലോക്ക് ഡൗണ്‍, കൊവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ പാലിച്ച് യുവസംവിധായകരില്‍ ഏറെ ശ്രദ്ധേയനായ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഒരുക്കിയ ലവ് സിനിമയുടെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. ജനുവരി 29ന് സിനിമ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹവും കലഹവുമൊക്കെയാണ് സിനിമയുടെ പ്രമേയം. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‌ത ചിത്രം ആഷിഖ് ഉസ്മാനാണ് നിര്‍മിച്ചിരിക്കുന്നത്. ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ പത്താമത്തെ ചിത്രമാണ് ഇത്. അനുരാഗ കരിക്കിന്‍വെള്ളമായിരുന്നു ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. സംവിധായകന്‍ തന്നെ രചനയും നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിച്ചിരിക്കുന്നു. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.