ETV Bharat / sitara

സിങ്കം വന്തിട്ടാ; ലംബോർഗിനിയിലെ രജനിയുടെ ചിത്രം വൈറൽ

author img

By

Published : Jul 22, 2020, 11:50 AM IST

ലംബോർഗിനിയ്‌ക്കകത്ത് മാസ്‌ക് ധരിച്ച്, സ്വയം വാഹനമോടിക്കുന്ന രജനിയുടെ ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്

അണ്ണാത്തെ  സിംഹം വന്തിട്ടാ  ലംബോർഗിനിയിലെ രജനി  മാസ്‌ക് ധരിച്ച് ലംബോർഗിനിയിൽ  തലൈവ  രജനികാന്ത്  Rajinikanth's pic wearing mask  Lamborghini  thalaiva in lamborghini  annathe  covid rajni
ലംബോർഗിനിയിലെ രജനിയുടെ ചിത്രം വൈറൽ

മാസ്‌ക് ധരിച്ച് ലംബോർഗിനിയുമായി സവാരി നടത്തിയ തലൈവയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സ്വയം കാർ ഓടിക്കുന്ന രജനികാന്ത്, കൊവിഡ് പശ്ചാത്തലത്തിൽ മാസ്‌ക് ധരിച്ചിട്ടുണ്ട്. വൈറസിനെതിരെ എല്ലാ തരത്തിലുള്ള പ്രതിരോധ നടപടികളും സ്വീകരിച്ചാണ് വാഹനത്തിനകത്തും സൂപ്പർസ്റ്റാറിന്‍റെ യാത്രയെന്നത് ആരാധകരെ ആകർഷിച്ചു. മഹാമാരിയുടെ കാലത്ത് അദ്ദേഹം വലിയൊരു മാതൃകയാണെന്നും രജനിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകർ അഭിപ്രായപ്പെടുന്നു.

മുണ്ടും വെളുത്തഷർട്ടും ധരിച്ച് നരയും കഷണ്ടിയോടും കൂടി ഒരു സാധാരണക്കാരന്‍റെ വേഷത്തിലാണ് സൂപ്പർസ്റ്റാർ. വൈറസിനെതിരെയുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന പ്രശംസയ്‌ക്കൊപ്പം എളിമയോടെ പെരുമാറുന്ന തങ്ങളുടെ സൂപ്പർതാരത്തിന്‍റെ ലുക്കിനെയും ഇരുകൈയും നീട്ടി ആരാധകർ സ്വീകരിച്ചു കഴിഞ്ഞു.

"മാസ്‌ക് ധരിക്കൂ!!! കൊവിഡിനെ തടയൂ!! സിംഹം ലംബോർഗിനിയി"ൽ എന്നും എളിമയുടെയും വിനയത്തിന്‍റെയും അംബാസഡറാണ് താരമെന്നും ട്വിറ്ററിൽ കമന്‍റുകൾ ഉയർന്നു. പറയുന്നത് പോലെ പ്രവർത്തിച്ചു കാണിക്കുന്ന രജനികാന്ത് ഉത്തമനേതാവാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. പ്രശസ്‌തനാകുന്നതിനൊപ്പം എല്ലാ തരത്തിലും ഉത്തരവാദിത്വത്തോടെ ഇരിക്കുകയെന്നതും മുഖ്യമാണെന്ന് പറഞ്ഞും രജനിയെ ആരാധകർ പ്രശംസിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദർബാറിന് ശേഷം താരത്തിന്‍റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അണ്ണാത്ത'. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.