ഇന്ത്യയൊട്ടാകെ ആകാംഷയോടെ കാത്തിരിക്കുകയാണ് നടന്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനത്തിനായി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് രജനികാന്ത് ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു . കൂടാതെ രജനി മക്കള്‍ മന്‍ട്രം ജില്ലാ അധ്യക്ഷൻമാരുമായി താരം ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു . ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി ജ്യേഷ്‌ഠനെ സന്ദര്‍ശിച്ച് ആശിര്‍വാദം സ്വീകരിച്ചിരിക്കുകയാണ്.
പുതിയ മേഖലയിലേക്ക് ചുവട് വെക്കുന്നതിന് മുമ്പ് ജ്യേഷ്‍ഠന്‍ സത്യനാരായണ റാവുവിനെ കാണാന്‍ താരം എത്തിയ ഫോട്ടോകള്‍ വൈറലാണ്. ജ്യേഷ്‍ഠന്‍റെ അനുഗ്രഹം വാങ്ങുവാനായി രജനികാന്ത് ബംഗളൂരുവില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് താരം ജ്യേഷ്‍ഠനൊപ്പം കുറച്ച് സമയം പങ്കിടുകയും ചെയ്‌തു. രാഷ്‍ട്രീയ പ്രവേശനം സംബന്ധിച്ച വിവരങ്ങളെല്ലാം ജ്യേഷ്‍ഠനുമായി താരം സംസാരിച്ചു.
-
சூப்பர்ஸ்டார் ரஜினிகாந்த் அவர்கள் புதிய அரசியல் கட்சி துவக்குகிரார் . அதற்காக நேற்று பெங்களூரில் வசிக்கும் அண்ணன் சத்யநாராயணா அவர்களிடம் ஆசி பெற்றார் .#SuperStar @rajinikanth gets the blessings of his elder brother in Bengaluru.. pic.twitter.com/Aoe7MlfiJz
— Ramesh Bala (@rameshlaus) December 7, 2020 " class="align-text-top noRightClick twitterSection" data="
">சூப்பர்ஸ்டார் ரஜினிகாந்த் அவர்கள் புதிய அரசியல் கட்சி துவக்குகிரார் . அதற்காக நேற்று பெங்களூரில் வசிக்கும் அண்ணன் சத்யநாராயணா அவர்களிடம் ஆசி பெற்றார் .#SuperStar @rajinikanth gets the blessings of his elder brother in Bengaluru.. pic.twitter.com/Aoe7MlfiJz
— Ramesh Bala (@rameshlaus) December 7, 2020சூப்பர்ஸ்டார் ரஜினிகாந்த் அவர்கள் புதிய அரசியல் கட்சி துவக்குகிரார் . அதற்காக நேற்று பெங்களூரில் வசிக்கும் அண்ணன் சத்யநாராயணா அவர்களிடம் ஆசி பெற்றார் .#SuperStar @rajinikanth gets the blessings of his elder brother in Bengaluru.. pic.twitter.com/Aoe7MlfiJz
— Ramesh Bala (@rameshlaus) December 7, 2020
താരത്തിന്‍റെ വരവ് അറിഞ്ഞ് ഒട്ടേറെ ആരാധകര്‍ ബെംഗൂരുവിലെ വസതിക്ക് മുമ്പില്‍ തടിച്ച് കൂടിയിരുന്നു. പാര്‍ട്ടിയുടെ പേര് എന്തെന്ന് താരം പ്രഖ്യാപിച്ചിട്ടില്ല. സണ്‍ പിക്ച്ചേഴ്‌സ് നിര്‍മിക്കുന്ന അണ്ണാത്തെയാണ് അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ രജനികാന്ത് ചിത്രം. അണ്ണാത്തെയ്‌ക്ക് ശേഷം രജനികാന്ത് സിനിമാ ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.