ETV Bharat / sitara

35 വർഷത്തിന് ശേഷം രജനിയും കമലും - giraftaar

സ്റ്റൈൽ മന്നന്‍റെ പുതിയ ചിത്രം ഉലകനായകൻ നിർമിക്കുമെന്ന വാർത്തയിൽ ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നും ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല

രജനികാന്തിന്‍റെയും കമൽഹാസന്‍റെയും  Rajinikanth and Kamal hassan  Rajinikanth  Kamal hassan  Rajni and Kamal  rajni kamal new film  annathe  rajni wedding anniversary  രജനിയും കമലും  35 വർഷത്തിന് ശേഷം  അണ്ണാത്ത  രജനീകാന്ത്  കമലഹാസൻ  ഗിരഫ്‌താർ  giraftaar  കമൽഹാസൻ
രജനിയും കമലും
author img

By

Published : Feb 26, 2020, 5:31 PM IST

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അണ്ണാത്ത'യുടെ തിരക്കിലാണ് സൂപ്പർതാരം രജനീകാന്ത്. ഇന്ന് അദ്ദേഹത്തിന്‍റെ 39-ാം വിവാഹ വാർഷിക ദിനത്തിൽ രജനീകാന്തിന്‍റെ മറ്റൊരു ചിത്രത്തിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വരുന്നത്. രജനിയുടെ വിവാഹ വാർഷിക ആശംസകൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഒപ്പം, അണ്ണാത്തക്ക് പുറമെ മറ്റൊരു പുതിയ ചിത്രം കൂടി എന്ന വാർത്തകളും ആരാധകരെ ആവേശത്തിലാക്കുന്നു.

സ്റ്റൈൽ മന്നന്‍റെ പുതിയ ചിത്രം ഉലകനായകൻ കമൽഹാസൻ നിർമിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൈതി ചിത്രത്തിന്‍റെ സംവിധായകൻ ലോകേഷ് കനകരാജ് ആയിരിക്കും ഇത് സംവിധാനം ചെയ്യുന്നതെന്നും സൂചനകളുണ്ട്. ഇരുതാരങ്ങളുടെയും ഭാഗത്ത് നിന്നും ഔദ്യോഗികമായ റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ലെങ്കിലും 35 വർഷങ്ങൾക്ക് ശേഷം രജനിയും കമലും ഒരു സിനിമക്കായി ഒന്നിക്കുന്നുവെന്ന സന്തോഷത്തിലാണ് ആരാധകർ. ഇതിന് മുമ്പ് 1985ൽ പ്രയാഗ് രാജ് സംവിധാനം ചെയ്‌ത അമിതാഭ് ബച്ചൻ ചിത്രം ഗിരഫ്‌താറിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.