രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കൊവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്‌ത് 'രാധേ ശ്യാമി'ന്‍റെ അണിയറപ്രവര്‍ത്തകര്‍. കിടക്കകള്‍, സ്ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് രാധേ ശ്യാമിനായി ഒരുക്കിയിരുന്നു. ആശുപത്രി സെറ്റിനായി ഒരുക്കിയ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവയാണ് ഉള്‍പ്പെട്ടിരുന്നത് ഇവയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഇപ്പോള്‍ വിതരണം ചെയ്‌തിരിക്കുന്നത്.
-
These beds have been custom designed; they are big, strong and are patient-friendly. They have all comforts that a bed-ridden patient can leverage. Ravinder
— Raju Garu Prabhas; Maryada Purushotam VikramAditya (@pubzudarlingye) May 10, 2021 " class="align-text-top noRightClick twitterSection" data="
Whole equipment n beds was so large in numbers that they are loaded in 9 big trucks 🙏
Team #RadheShyam hats off #Prabhas. pic.twitter.com/9yBPxKTR7r
">These beds have been custom designed; they are big, strong and are patient-friendly. They have all comforts that a bed-ridden patient can leverage. Ravinder
— Raju Garu Prabhas; Maryada Purushotam VikramAditya (@pubzudarlingye) May 10, 2021
Whole equipment n beds was so large in numbers that they are loaded in 9 big trucks 🙏
Team #RadheShyam hats off #Prabhas. pic.twitter.com/9yBPxKTR7rThese beds have been custom designed; they are big, strong and are patient-friendly. They have all comforts that a bed-ridden patient can leverage. Ravinder
— Raju Garu Prabhas; Maryada Purushotam VikramAditya (@pubzudarlingye) May 10, 2021
Whole equipment n beds was so large in numbers that they are loaded in 9 big trucks 🙏
Team #RadheShyam hats off #Prabhas. pic.twitter.com/9yBPxKTR7r
രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേ ശ്യാമില്‍ പ്രഭാസ് പൂജ ഹെഗ്ഡെ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഒരിടവേളയ്‌ക്ക് ശേഷമാണ് റൊമാന്‍റിക് ഹീറോ പരിവേഷത്തില്‍ പ്രഭാസ് എത്താന്‍ പോകുന്നത്. മനോഹരമായ ഒരു പ്രണയമായിരിക്കും സിനിമ പറയുകയെന്ന് പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും മുമ്പ് റിലീസ് ചെയ്‌ത പോസ്റ്ററുകളും വ്യക്തമാക്കിയിരുന്നു. പ്രഭാസിനോടൊപ്പം ആദ്യമായാണ് പൂജ ഹെഗ്‌ഡെ അഭിനയിക്കുന്നത്. മലയാളമടക്കം നിരവധി ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. റോമിലെയും ഇറ്റലിയിലെയും അതിമനോഹരമായ ദൃശ്യ ഭംഗിയും സിനിമയുടെ ഭാഗമായിട്ടുണ്ട്. ജൂലൈ 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമാപ്രേമികളിപ്പോള്‍. യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശിയും പ്രമോദും ചേര്‍ന്നാണ് നിര്‍മാണം.
Also read: ഇസ്രായേലിനെ പിന്തുണച്ച് കങ്കണ, ഇസ്രായേല്‍ ചെയ്യുന്നത് ഹീനമായ കുറ്റമെന്ന് സ്വര ഭാസ്‌കര്‍