ETV Bharat / sitara

'റോയല്‍ മെക്ക്' തിരിച്ചുവരുന്നു; ക്വീനിന് രണ്ടാം ഭാഗം ഉടനെന്ന് സംവിധായകന്‍

സിനിമ പുറത്തിറങ്ങി കൃത്യം രണ്ട് വര്‍ഷം പൂർത്തിയാകുന്ന ദിവസത്തിലാണ് സംവിധായകൻ ഡിജോ ജോസ് ആന്‍റണി ചിത്രത്തിന് രണ്ടാം ഭാഗം വരുന്ന കാര്യം അറിയിച്ചത്

author img

By

Published : Jan 14, 2020, 6:31 AM IST

QUEEN MOVIE SECOND PART  QUEEN MOVIE SECOND PART will come soon  ക്വീനിന് രണ്ടാം ഭാഗം ഉടനെന്ന് സംവിധായകന്‍  malayalam movie queen  movie queen latest news  റോയല്‍ മെക്  dijo jose antony  സംവിധായകൻ ഡിജോ ജോസ് ആന്‍റണി  ക്വീനിന് രണ്ടാം ഭാഗം
'റോയല്‍ മെക്' തിരിച്ചുവരുന്നു; ക്വീനിന് രണ്ടാം ഭാഗം ഉടനെന്ന് സംവിധായകന്‍

ഒരുപറ്റം പുതുമുഖങ്ങളുമായി എത്തി 2018ൽ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ക്വീനിന് രണ്ടാം ഭാഗം വരുന്നു. സിനിമ പുറത്തിറങ്ങി കൃത്യം രണ്ട് വര്‍ഷം പൂർത്തിയാകുന്ന ദിവസത്തിലാണ് സംവിധായകൻ ഡിജോ ജോസ് ആന്‍റണി ചിത്രത്തിന് രണ്ടാം ഭാഗം വരുന്ന കാര്യം അറിയിച്ചത്. 'എവിടെ നിർത്തിയോ, അവിടെ തുടങ്ങുന്നു. പക്ഷേ, ഇത്തവണ ഒറ്റക്കല്ല' സംവിധായകൻ ഫേസ്‌ബുക്കില്‍ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്ത് വിടുമെന്നും ഡിജോ പറഞ്ഞു.

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന 'പള്ളിച്ചട്ടമ്പി'യാണ് ഡിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. 'പള്ളിച്ചട്ടമ്പി'യുടെ പ്രീ പ്രൊഡക്‌ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

2018ല്‍ പുറത്തിറങ്ങിയ ക്വീനില്‍ ധ്രുവന്‍, എല്‍ദോ മാത്യു, മൂസി, സാം സിബിന്‍, സാനിയ അയ്യപ്പന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാനിയ അയ്യപ്പന്‍ പിന്നീട് ലൂസിഫര്‍ അടക്കമുള്ള വലിയ സിനിമകളുടെ ഭാഗമായി. ഷെരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് എന്നിവരാണ് ക്വീന്‍ ആദ്യഭാഗത്തിന്‍റെ തിരക്കഥ രചിച്ചത്. മികച്ച വാണിജ്യ വിജയം നേടിയ ചിത്രം രണ്ടാം ഭാഗത്തിലും വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.