ETV Bharat / sitara

താരങ്ങളുടെ പ്രതിഫലം; നിര്‍മാതാക്കളുടെ യോഗം ഇന്ന്

സിനിമാ മേഖല വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാൽ താരങ്ങൾ കുറഞ്ഞത് ഇരുപത്തിയഞ്ച് ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നുമാണ് നിർമാതാക്കളുടെ ആവശ്യം

producers association meeting kochi today  നിര്‍മാതാക്കളുടെ യോഗം  താരങ്ങളുടെ പ്രതിഫലം  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം  producers association
താരങ്ങളുടെ പ്രതിഫലം കുറക്കുന്ന വിഷയത്തില്‍ നിര്‍മാതാക്കളുടെ യോഗം ഇന്ന്
author img

By

Published : Jun 5, 2020, 11:09 AM IST

എറണാകുളം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മലയാള സിനിമാ താരങ്ങളുടെ പ്രതിഫലം കുറക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ഇന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സിനിമ മേഖല വൻ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതിനാൽ താരങ്ങൾ കുറഞ്ഞത് ഇരുപത്തിയഞ്ച് ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നുമാണ് നിർമാതാക്കളുടെ ആവശ്യം. ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവെച്ച സിനിമകളുടെ ഷൂട്ടിങ് പുനരാരംഭിക്കുന്ന കാര്യത്തിലും ഇന്ന് ചര്‍ച്ച നടക്കും. സിനിമാ സാങ്കേതിക പ്രവർത്തകരുടെ വേതനം കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം താരസംഘടനയായ അമ്മയുമായും നിർമാതാക്കൾ ചർച്ച നടത്തും. അതേസമയം ഇൻഡോര്‍ ഷൂട്ടിങിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പക്ഷെ ഇൻഡോര്‍, ഔട്ട്ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ സാമ്പത്തിക നഷ്‍ടമുണ്ടാകുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ചിത്രീകരണം പാതിവഴിയിൽ മുടങ്ങിയ സിനിമകൾ പൂർത്തികരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. ചിത്രീകരണം പൂർത്തിയായ അറുപതിലധികം സിനിമകളും തിയേറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. ഒടിടി റിലീസിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നുവെങ്കിലും തിയേറ്റർ റിലീസ് മതിയെന്ന തീരുമാനത്തിൽ നിർമാതാക്കൾ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.