വയനാട്ടില്‍ കോളേജിലെ പരിപാടിക്കിടെ കൂവിയ വിദ്യാര്‍ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി വീണ്ടും കൂവിപ്പിച്ച നടന്‍ ടൊവിനോക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ. ‘അറിവിവിന്‍റെ കാവല്‍ മാടങ്ങള്‍ കൂവല്‍ മാടങ്ങള്‍ ആകുമ്പോള്‍’ എന്ന തലക്കെട്ടോടെയാണ് ബാദുഷയുടെ കുറിപ്പ് ആരംഭിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
'കേരളത്തിലെ കലാലയങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരിപാടികളിൽ പങ്കെടുക്കുന്ന ഒരു യുവ താരമാണ് ടൊവിനോ. ഒരു യൂത്ത് ഐക്കൺ എന്നതിലുപരി കഷ്ടപ്പെട്ട് അധ്വാനിച്ച് തന്‍റെ ലക്ഷ്യത്തിലെത്തിയ പ്രചോദനപരമായ ഒരു വ്യക്തിത്വം എന്ന നിലയിലാണ് ചെറുപ്പക്കാർ കൂടുതലും ടൊവിനോയെ ഇഷ്ടപ്പെടുന്നത്. അത് തന്നെയാണ് അദ്ദേഹത്തെ കാമ്പസുകളുടെ പ്രിയങ്കരനാകുന്നതും... ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന അതിഥിയെ ഒരു വിദ്യാർഥി അപമാനിക്കുന്നു. ഇത് ശരിയാണോ? അതിഥി ഒരു കാമ്പസിൽ എത്തുന്നത് യൂണിയന്‍റെ അതിഥിയായല്ല, കാമ്പസിന്‍റെ അതിഥി എന്ന നിലയിലാണ്. ഇവിടെ ടൊവിനോ എത്തിയത് സർക്കാർ പരിപാടി എന്ന് പറഞ്ഞ് ജില്ലാ കലക്ടർ ക്ഷണിച്ച ഒരു പരിപാടിയിലാണ്. അപമാനം നേരിടുമ്പോൾ പ്രതികരിക്കുക സ്വാഭാവികമാണ്... പ്രതികരിക്കുന്നത് ഓരോരുത്തരുടെയും ശൈലിയിലാവും... അതേ ഇവിടെ ടൊവിനോയും ചെയ്തിട്ടുള്ളൂ. അദ്ദേഹത്തെ ക്ഷണിച്ച കലക്ടർ പ്രതികരിക്കാത്തതും അപലപനീയമാണ്. ഇവിടെ ചാനൽ ചർച്ചകൾ കൊഴുക്കുമ്പോൾ സത്യാവസ്ഥ അറിയുന്ന കലക്ടർ മൗനം പാലിക്കുന്നത് തെറ്റാണ്...' ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കുവാനുള്ള അവകാശം അത് എല്ലാവർക്കും ഉള്ളതാണെന്ന് മനസിലാക്കുക എന്നുകൂടി കുറിച്ചാണ് ബാദുഷയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.