കേരളത്തിൽ ഷൂട്ടിങ്ങിന് അനുമതി നൽകാത്ത സാഹചര്യത്തിൽ മലയാള സിനിമകളുടെ ലൊക്കേഷനുകൾ അയൽസംസ്ഥാനങ്ങളിലേയ്ക്ക് മാറ്റുന്നുവെന്ന് നിർമാതാവും മുതിർന്ന പ്രൊഡക്ഷൻ കൺട്രോളറുമായ ഷിബു ജി. സുശീലൻ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ഉൾപ്പടെയുള്ള സിനിമകൾ പുറത്തെ സംസ്ഥാനങ്ങളിൽ ചിത്രീകരിക്കാനുള്ള തീരുമാനത്തിലേക്ക് നിർമാതാക്കൾ നീങ്ങുകയാണെന്ന് ഷിബു ജി. സുശീലൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.
നിർമാണത്തിനായി സിനിമ കേരളം വിടുമ്പോൾ, മലയാളി സിനിമാ തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുന്നുവെന്നും ഇവർ മുഴുപട്ടിണിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ മന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും അടിയന്തരമായി ഇടപ്പെട്ട് നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിന് അനുമതി നൽകണമെന്നും നിർമാതാവ് ഷിബു ജി. സുശീലൻ അഭ്യർഥിച്ചു.
- " class="align-text-top noRightClick twitterSection" data="">
ഷിബു ജി. സുശീലന്‍റെ ഫേസ്ബുക്ക് കുറിപ്പ്
'ഷൂട്ടിങ് കേരളത്തിൽ നിന്ന് പുറത്തേക്ക്.. കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് സർക്കാർ അനുമതി നൽകാത്തതുകൊണ്ട് പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയൽ സ്റ്റേറ്റുകളിലേക്ക് പോകുന്നു...ഇന്ന് രാവിലെ തീർപ്പ് സിനിമയുടെ ഡബ്ബിങ്ങിന് വന്നപ്പോൾ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്....
95ശതമാനം ഇൻഡോർ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ ആരംഭിക്കുന്നത്.. കേരളത്തിലെ സിനിമ തൊഴിലാളികൾ മുഴുപട്ടിണിലാണ്.. ഈ സിനിമകൾക്ക് കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയാൽ ഈ തൊഴിലാളികളിൽ കുറച്ചുപേർക്ക് ജോലികിട്ടും..
Also Read: ഉമ്മച്ചി കുട്ടിയെ സ്നേഹിച്ച നായരുചെക്കന്‍റെ കഥ... തട്ടത്തിൻ മറയത്തിന് ഒമ്പത് വയസ്
മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ അതിനുള്ള സാധ്യത കുറയുകയാണ്.. സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പെട്ടെന്ന് തരണമെന്ന് അഭ്യർഥിക്കുന്നു... സിനിമ തൊഴിലാളികൾ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ്,' എന്ന് ഷിബു ജി. സുശീലൻ ഫേസ്ബുക്കിൽ വ്യക്തമാക്കി.
എന്നാൽ, സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് ബ്രോ ഡാഡിയുടെ നിർമാതാക്കൾ ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.