ETV Bharat / sitara

മാമാങ്കത്തിനായി ഷൈലോക്കിന്‍റെ റീലിസ് നീട്ടിയതായി നിര്‍മാതാവ് ജോബി ജോര്‍ജ് - producer joby george latest news

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്‍റെ റിലീസ് ഡിസംബറിലേക്ക് മാറ്റിയതിനാലാണ് ഷൈലോക്കിന്‍റെ അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി മാറ്റിയത്

മാമാങ്കത്തിനായി ഷൈലോക്കിന്‍റെ റീലിസ് നീട്ടിയതായി നിര്‍മാതാവ് ജോബി ജോര്‍ജ്
author img

By

Published : Nov 15, 2019, 3:24 PM IST

ക്രിസ്മസിന് എത്തുമെന്ന് അറിയിച്ചിരുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിന്‍റെ റിലീസ് തീയതി നീട്ടിയതായി നിര്‍മാതാവ് ജോബി ജോര്‍ജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഡിസംബറിലാണ് പ്രദര്‍ശനത്തിനെത്തുക. അതിനാലാണ് ഷൈലോക്കിന്‍റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ മാറ്റിയത്. ഷൈലോക്കിന്‍റെ എല്ലാ ജോലികളും തീര്‍ന്നിരുന്നുവെന്നും എന്നാല്‍ മാമാങ്കത്തിന് വേണ്ടി വഴിമാറിക്കൊടുക്കുകയാണെന്നുമാണ് ചിത്രത്തിന്‍റെ നിര്‍മാതാവ് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്. ഡിസംബര്‍ 20ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം ഇനി ജനുവരി 23നാണ് റിലീസ് ചെയ്യുക.

  • " class="align-text-top noRightClick twitterSection" data="">

'സ്‌നേഹിതരെ, ഷൈലോക്കിന്‍റെ എല്ലാ വര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20ന് റിലീസ് പ്ലാന്‍ ചെയ്തതാണ്. എന്നാല്‍ മമ്മൂക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് അവര്‍ക്കുവേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്. എന്നാല്‍ ആരൊക്കെയോ പറയുന്നതുപോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്. ഷൈലോക്കിന്‍റെ റിലീസ് തീയതി 2020 ജനുവരി 23 വ്യാഴാഴ്ചയാണ്. ഒരു കാര്യം ഉറപ്പാണ്. എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമാ തീയേറ്ററുകളിലെ യഥാര്‍ഥ ഓണവും ക്രിസ്മസും വിഷുവും. ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്' ജോബി ഫേസ്ബുക്കില്‍ കുറിച്ചു.

ഷൈലോക്കിന്‍റെ റിലീസ് തീയതികൂടി മാറ്റിയതോടെ മലയാളത്തില്‍ ക്രിസ്മസ് റിലീസുകളായി എത്തുമെന്ന് കരുതപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം നിലവില്‍ മൂന്നായി ചുരുങ്ങി. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന ലാല്‍ ജൂനിയര്‍ ചിത്രം ഡ്രൈവിങ് ലൈസന്‍സ്, ജയസൂര്യയെ നായകനാക്കി നവാഗതനായ രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം, ഷെയ്ന്‍ നിഗം നായകനാവുന്ന ഡിമല്‍ ഡെന്നിസ് ചിത്രം വലിയ പെരുന്നാള്‍ എന്നിവയാണ് നിലവില്‍ തീരുമാനിക്കപ്പെട്ടിരിക്കുന്ന ക്രിസ്മസ് റിലീസുകള്‍. അതേസമയം ഈ മാസം 21ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്‍റെ പുതുക്കിയ റിലീസ് തീയതി ഡിസംബര്‍ പന്ത്രണ്ടാണ്.

Intro:Body:

mamangam malayalam film

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.