തിരുവനന്തപുരം: ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സിനിമ റിലീസ് ചെയ്യുന്നവരെ വിലക്കേണ്ടതില്ലെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ. തിയേറ്ററുകളും ഒടിടി പ്ലാറ്റ്‌ഫോമുകളും സമാന്തരമായി മുന്നോട്ട് പോകാൻ നിർമാതാക്കളും തിയേറ്റർ ഉടമകളും മുൻകൈയ്യെടുക്കണമെന്നും ചെറിയ സിനിമകളാണ് ഡിജിറ്റൽ മേഖലയിൽ വിൽക്കുന്നതെന്നും അതില്‍ തിയേറ്റർ ഉടമകൾ ആശങ്കപ്പെടേണ്ടതില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. വലിയ സിനിമകൾ തിയേറ്ററിൽ വന്നാലേ പണം തിരിച്ചുപിടിക്കാനാകൂ. അതേസമയം സിനിമകള്‍ പൂർണമായും ഓൺലൈനായി റിലീസ് ചെയ്യുന്ന നിലവരാതിരിക്കാൻ നിർമാതാക്കൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒടിടി റിലീസിന് ഒരുങ്ങുന്നവരെ വിലക്കേണ്ടതില്ലെന്ന് നിര്‍മാതാവ് ജി.സുരേഷ് കുമാര്‍ - ഒടിടി റിലീസ് മലയാള സിനിമ
സിനിമകള്‍ പൂർണമായും ഓൺലൈനായി റിലീസ് ചെയ്യുന്ന നിലവരാതിരിക്കാൻ നിർമാതാക്കൾ ജാഗ്രത പാലിക്കണമെന്നും ജി.സുരേഷ് കുമാര്‍