മലയാളത്തിന്റെ അഭിമാനനിമിഷമായിരുന്നു 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ദേശീയ അവാർഡ് നേട്ടം. 2019ലെ മികച്ച ചിത്രം, മികച്ച വിഎഫ്എക്സ്, മികച്ച വസ്ത്രാലങ്കാരം എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനാണ്. ഇപ്പോഴിതാ, ചിത്രത്തിന് ലഭിച്ച ദേശീയ പുരസ്കാരം രണ്ട് വിഖ്യാത സംവിധായകർക്കായി സമർപ്പിക്കുകയാണ് പ്രിയദർശൻ. ഷോലെയുടെ സംവിധായകൻ രമേശ് സിപ്പിക്കും ദി ബ്രിഡ്ജ് ഓണ്‍ ദി റിവര്‍ ക്വായ്, ഡോക്ടര്‍ ഷിവാഗോ ചിത്രങ്ങളുടെ സംവിധായകൻ സര് ഡേവിഡ് ലീനുമാണ് അദ്ദേഹം ദേശീയ പുരസ്കാരം സമ്മാനിക്കുന്നത്. തന്നെ വലിയ ഫ്രെയിമുകളില്‍ സിനിമയെടുക്കാന്‍ പഠിപ്പിച്ചത് ഈ സംവിധായകർ ആണെന്ന് പ്രിയദർശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
Also Read: മിമിക്രി അവതരിപ്പിക്കുന്ന രമണനും ബഡാസാബും; ഓർമചിത്രവുമായി ഹരിശ്രീ അശോകൻ
വാണിജ്യവിജയം നേടിയ ഷോലെയിലൂടെ ഇന്ത്യൻ ചലച്ചിത്രലോകത്ത് പേരെടുത്ത ക്ലാസിക് ചലച്ചിത്രസംവിധായകനാണ് രമേശ് സിപ്പി. ഐതിഹാസിക ചിത്രങ്ങളുടെ അമരക്കാരനായിരുന്ന സര് ഡേവിഡ് ലീൻ സംവിധായകനെന്നതിന് പുറമെ നിർമാതാവായും തിരക്കഥാകൃത്തായും പ്രശസ്തനാണ്. ഏഴു തവണ അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെടുകയും രണ്ടു തവണ പുരസ്ക്കാരം നേടുകയും ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രകാരനായിരുന്നു അദ്ദേഹം.