"സത്യം ഒന്നേയുള്ളൂ, അത് ജയിക്കും. അതേ ജയിക്കൂ..." "ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്..." ഡ്രൈവിങ് ലൈസൻസിന് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിലെത്തുകയാണ്. എതിരെ നിൽക്കാൻ പൃഥ്വിരാജും. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ജന ഗണ മന'യുടെ പ്രോമോ പുറത്തിറങ്ങി.
- " class="align-text-top noRightClick twitterSection" data="">
പൃഥ്വിരാജും സുരാജും തമ്മിലുള്ള ഒരു ത്രില്ലിങ് രംഗമാണ് പ്രോമോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്വീൻ, പള്ളിച്ചട്ടമ്പി സിനിമകളുടെ സംവിധായകനായ ഡിജോ ജോസ് ആന്‍റണിയാണ് ചിത്രം ഒരുക്കുന്നത്. ജേക്‌സ് ബിജോയിയാണ് സംഗീതമൊരുക്കുന്നത്. ഷാരീസ് മുഹമ്മദാണ് ജന ഗണ മനയുടെ രചന. ശ്രീജിത് സാംരഗ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ സുദീപ് ഇളമൺ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.