പൃഥ്വിരാജിന്‍റെ കടുവ ചിത്രീകരണം പുരോഗമിക്കുകയാണ്. വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷമാണ് സിനിമ ഷൂട്ടിങ് ആരംഭിച്ചത്. ഇപ്പോഴിതാ, ചിത്രീകരണ വിശേഷങ്ങൾക്കൊപ്പം കടുവാക്കുന്നേൽ കുറുവച്ചന്‍റെ ഗെറ്റപ്പും പരിചയപ്പെടുത്തുകയാണ് പൃഥിരാജ്.
- " class="align-text-top noRightClick twitterSection" data="
">
തീക്ഷ്‌ണമായ മുഖഭാവത്തോടെയുള്ള പൃഥ്വിയെയാണ് ചിത്രത്തിൽ കാണുന്നത്. കടുവാക്കുന്നേൽ കുറുവച്ചനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് ആരാധകരും എത്തി.
More Read: പൃഥ്വിരാജിന്‍റെ 'കടുവ'യുടെ ചിത്രീകരണം ഇന്ന് തുടങ്ങും
ജിനു എബ്രഹാമിന്‍റെ തിരക്കഥയിൽ ഷാജി കൈലാസാണ് കടുവ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചിത്രീകരണം ആരംഭിച്ചത്. വിവാഹവേദിയിൽ വാത്തി കമിങ് നൃത്തം ചെയ്ത് മലയാളികളുടെ മനം കവർന്ന വൃദ്ധി വിശാൽ പൃഥ്വിയുടെ മകളായി ചിത്രത്തിൽ വേഷമിടുന്നുണ്ട്. പൃഥ്വിരാജിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.