ഷാജി കൈലാസ്-പൃഥ്വിരാജ് സുകുമാരന്‍ സിനിമയായ കടുവയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയില്‍ കുറുവാച്ചന്‍ ഗെറ്റപ്പിലുള്ള പൃഥ്വിയുടെ ഒരു വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നു. മുണ്ടും വെള്ള ജുബ്ബയും ധരിച്ച് ചായകപ്പുമേന്തി കാരവാനില്‍ നിന്നും ഷോട്ടിനായി പുറത്തേക്കിറങ്ങി നടന്ന് പോകുന്ന പൃഥ്വിയാണ് വീഡിയോയില്‍ ഉള്ളത്. താരത്തിന്‍റെ പ്രിയസഖി സുപ്രിയയാണ് കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് അറിയിച്ച് വീഡിയോ പങ്കുവെച്ചത്. മാസ് ബീജിയം പശ്ചാത്തലമായി വരുന്ന വീഡിയോ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞിരുന്നു. നേരത്തെ കുറുവാച്ചന്‍റെ ഒരു ഫോട്ടോ പൃഥ്വി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയായ ഭാഗത്ത് നിന്നുമുള്ളതാണ് പൃഥ്വി പങ്കുവെച്ച ഫോട്ടോ.
- " class="align-text-top noRightClick twitterSection" data="
">
ജിനു എബ്രഹാമിന്‍റേതാണ് കടുവയുടെ തിരക്കഥ. വലിയ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സിനിമയുടെ ചിത്രീകരണം വീണ്ടും കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായി പുനരാരംഭിച്ചത്. പൃഥ്വിരാജിന്‍റെ പ്രൊഡക്ഷന്‍ കമ്പനിയും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. പൃഥ്വി സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ സിനിമ ലൂസിഫറിൽ വില്ലനായെത്തിയ വിവേക് ഒബ്‌റോയും കടുവയില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സായ് കുമാർ, സിദ്ദിഖ്, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
Also read: വാമികയെ നെഞ്ചോട് ചേര്‍ത്ത് അനുഷ്ക; 'വിരുഷ്ക' കുടുംബത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍