മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട നടന്‍ സുകുമാരന്‍ ഓര്‍മയായിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സുകുമാരനും സുകുമാരന്‍റെ താരകുടുംബവും മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. സുകുമാരന്‍റെയും മല്ലികയുടെയും രണ്ട് ആണ്‍ മക്കളും ഇന്ന് മലയാള സിനിമക്ക് ഒഴിച്ചുകൂടാനാവാത്ത അവിഭാജ്യഘടകങ്ങളാണ്. മക്കളും മരുമക്കളും പേരക്കുട്ടികളുമായി ജീവിതം ആഘോഷിക്കാന്‍ സുകുമാരന് അവസരം ലഭിച്ചിട്ടില്ല... മക്കളുടെ വിജയം കാണാനും പേരക്കുട്ടികളുടെ കളിചിരികള്‍ കാണാനുമൊക്കെ മുത്തച്ഛന്‍ സുകുമാരനും കൂടിയുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ആഗ്രഹിച്ച് പോയിട്ടുണ്ടെന്ന് മല്ലിക സുകുമാരനും നിരവധി തവണ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ആ സുന്ദരമായ ലോകത്ത് ഇരുന്ന് അദ്ദേഹം മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയും സന്തോഷങ്ങള്‍ ആസ്വദിക്കുന്നുണ്ടാകും.
- " class="align-text-top noRightClick twitterSection" data="">
ഇന്ദ്രജിത്തും പൃഥ്വിരാജും എപ്പോഴും താരകുടുംബത്തിന്‍റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍മീഡിയകള്‍ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഒരു ആരാധകന്‍ സമ്മാനിച്ച പോട്രേറ്റ് ഫോട്ടോയാണ് പൃഥ്വിരാജ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. സുകുമാരനെ അടക്കം ഉള്‍പ്പെടുത്തിയുള്ള ഒരു കുടുംബചിത്രമാണ് പൃഥ്വിക്ക് ആരാധകന്‍ സമ്മാനിച്ചിരിക്കുന്നത്. ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം ഇരിക്കുന്ന സുകുമാരനെയാണ് മനോഹരമായ ഈ കുടുംബചിത്രത്തില്‍ കാണാനാവുക. 'അച്ഛന്‍കൂടിയുണ്ടായിരുന്നെങ്കില്‍' എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വി ഫോട്ടോ സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചത്. താരകുടുംബത്തിന്‍റെ ഫോട്ടോ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.