മെമ്മറീസ്, എസ്ര തുടങ്ങിയ ഹൊറര്‍ മൂഡിലുള്ള സസ്‌പെന്‍സ് ക്രൈം ത്രില്ലറുകളോട് കിടപിടിക്കുന്നതാണ് പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമായ കോള്‍ഡ് കേസ്. ചിത്രത്തിന്‍റെ ടീസര്‍ പൃഥ്വിരാജ് സോഷ്യല്‍മീഡിയ വഴി റിലീസ് ചെയ്‌തു. ട്രെയിലര്‍ ജൂണ്‍ 21ന് റിലീസ് ചെയ്യും.
സസ്പെന്‍സുകള്‍ നിറഞ്ഞ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആമസോൺ പ്രൈമിലൂടെ ജൂണ്‍ 30ന് ചിത്രം പുറത്തിറങ്ങും. സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. അരുവിയിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയായ അതിഥി ബാലനാണ് നായിക.
തിയേറ്റര്‍ റിലീസാണ് ചിത്രത്തിന് വേണ്ടി നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗവും വലിയ പ്രഹരമേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഒടിടി റിലീസ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്.
- " class="align-text-top noRightClick twitterSection" data="">
പരസ്യചിത്ര നിർമാണ മേഖലയിൽ സജീവമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് കോള്‍ഡ് കേസ്. ലക്ഷ്മിപ്രിയ, സുചിത്ര പിള്ള, ആത്മീയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീനാഥിന്‍റെ തിരക്കഥയ്ക്ക് ഗിരീഷ് ഗംഗാധരനും ജോമോൻ.ടി.ജോണും ചേർന്നാണ് ഛായാഗ്രഹണം.
Also read: തിയറ്റര്‍ അനുഭവം അന്യമാകും, രണ്ട് മലയാള സിനിമകള്‍ കൂടി ഒ.ടി.ടിയിലേക്ക്
കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്‌ഷൻ കൺട്രോളര്‍ ബാദുഷ. നിർമാണം ആന്‍റോ ജോസഫ്, ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.