ETV Bharat / sitara

കോൾഡ് കേസിന് ശേഷം ഒടിടിയിലേക്ക് മറ്റൊരു പൃഥ്വി ചിത്രം കൂടി - മനു വാര്യർ കുരുതി പുതിയ വാർത്ത

മനു വാര്യർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കുരുതി ആമസോൺ പ്രൈമിൽ നേരിട്ട് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, അണിയറപ്രവർത്തകർ ഇതുസംബന്ധിച്ച് വ്യക്തത നൽകിയിട്ടില്ല.

prithviraj kuruthi release news latest  prithviraj kuruthi ott release news  amazon release kuruthi malayalam news  പൃഥ്വി ചിത്രം ഒടിടി റിലീസ് വാർത്ത  കുരുതി ഒടിടി റിലീസ് വാർത്ത  മനു വാര്യർ കുരുതി പുതിയ വാർത്ത  ഒടിടി ആമസോൺ പ്രൈം കുരുതി വാർത്ത
കുരുതി
author img

By

Published : Jul 25, 2021, 5:18 PM IST

മലയാളത്തിന് മികച്ചൊരു ത്രില്ലറായിരിക്കും പൃഥ്വിരാജിന്‍റെ 'കുരുതി' എന്നാണ് ചിത്രത്തിന്‍റെ ടീസർ അടക്കം സൂചിപ്പിക്കുന്നത്. മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതി ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

പൃഥ്വിരാജ് നായകനായ കോൾഡ് കേസ് നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്‌തിരുന്നു. ഇതുകൂടാതെ പൃഥ്വി കേന്ദ്രകഥാപാത്രമാകുന്ന ബ്രഹ്മം എന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശനത്തിനെത്തുമെന്നും സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുരുതി തിയേറ്റർ റിലീസിന് പകരം ആമസോൺ പ്രൈമിൽ നേരിട്ട് റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ, അണിയറപ്രവർത്തകർ സിനിമയുടെ റിലീസിനെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

അതിവേഗം ചിത്രീകരണം പൂർത്തിയാക്കിയ കുരുതി

കൊവിഡ് ഒന്നാം തരംഗത്തിനും ലോക്ക് ഡൗണിനും ശേഷം ചുരുങ്ങിയ സമയത്തിൽ അതിവേഗം നിർമാണം പൂർത്തിയാക്കിയ ചിത്രമാണ് കുരുതി. സിനിമ 2021 മെയ് 13ന് തിയേറ്ററുകളിലെത്തിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കൊവിഡ് രണ്ടാം തരംഗത്തിനെ തുടർന്ന് റിലീസ് നീട്ടിവച്ചു.

More Read: ഞാനാണ് ശരി, നീയാണ് ശരി, ഇന്ന് നമ്മള് ചെയ്യുന്നതാണ് ശരി; 'കുരുതി' ടീസർ

കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രത്തിന്‍റെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മനു വാര്യര്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്‌ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

അനീഷ് പള്ള്യാല്‍ ആണ് തിരക്കഥാകൃത്ത്. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ അഖിലേഷ് മോഹന്‍ ആണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.