ETV Bharat / sitara

പ്രഭാസ്‌ ചിത്രത്തില്‍ പൃഥ്വിരാജും; വെളിപ്പെടുത്തലുമായി താരം - Salaar cast and crew

Prithviraj will play in Salaar: പ്രഭാസ്‌ ചിത്രത്തില്‍ പൃഥ്വിരാജും. പ്രശാന്ത്‌ നീല്‍ ഒരുക്കുന്ന 'സലാറി'ലാണ് പൃഥ്വിരാജും വേഷമിടുന്നത്‌.

Prithviraj is part of Prabhas movie  Prabhas movie Salaar  പ്രഭാസ്‌ ചിത്രത്തില്‍ പൃഥ്വിരാജും  Prithviraj will play in Salaar  'സലാറി'ല്‍ പൃഥ്വിരാജും  Prabhas at Radhe Shyam promotion  Salaar cast and crew  Salaar release
പ്രഭാസ്‌ ചിത്രത്തില്‍ പൃഥ്വിരാജും; വെളിപ്പെടുത്തലുമായി താരം
author img

By

Published : Mar 9, 2022, 12:05 PM IST

Prithviraj will play in Salaar: കെജിഎഫിലൂടെ ആരാധക ഹൃദയത്തില്‍ ഇടംപിടിച്ച സംവിധായകന്‍ പ്രശാന്ത്‌ നീല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സലാര്‍'. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന 'സലാറി'ല്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുമെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പൃഥ്വിരാജും വേഷമിടുമെന്ന വിവരം പ്രഭാസാണ് വെളിപ്പെടുത്തിയിരിക്കുന്നത്‌.

Prabhas at Radhe Shyam promotion: പ്രഭാസിന്‍റെ ഏറ്റവും പുതിയ ചിത്രം 'രാധേ ശ്യാം' പ്രമോഷന്‍ വേളയിലാണ് താരത്തിന്‍റെ ഈ വെളിപ്പെടുത്തല്‍. 'രാധേ ശ്യാമി'ന്‍റെ പ്രചാരണാര്‍ഥം പ്രഭാസ്‌ കൊച്ചിയിലെത്തിയിരുന്നു. 'സലാറി'ന്‍റെ ഭാഗമാവാന്‍ പൃഥ്വിരാജ്‌ സന്നദ്ധനായതില്‍ സന്തോഷമുണ്ടെന്നും പ്രഭാസ്‌ വ്യക്തമാക്കി. നേരത്തെ 'കുരുതി' എന്ന ചിത്രത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി റോഷന്‍ മാത്യുവുമായി നടത്തിയ സംഭാഷണത്തില്‍ താനൊരു വലിയ ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ടെന്നും അതിന്‍റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും പൃഥ്വിരാജ്‌ പറഞ്ഞിരുന്നു.

Salaar cast and crew:'സലാറി'ല്‍ ശ്രുതി ഹസനാണ് നായികയായെത്തുന്നത്‌. ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തുന്നു. ഭുവന്‍ ഗൗഡ ആണ് ഛായാഗ്രഹണം. രവി ബസ്രുര്‍ സംഗീതവും നിര്‍വഹിക്കും. കെ.ജി.എഫ്‌ ഒന്നും രണ്ടും ഭാഗങ്ങള്‍ നിര്‍മിച്ച ഹോംബാല ഫിലിംസിന്‍റെ ബാനറില്‍ വിജയ്‌ കിരഗണ്ടൂര്‍ ആണ്‌ നിര്‍മാണം.

Salaar release: 150 കോടിയിലാണ് 'സലാര്‍' ഒരുങ്ങുന്നത്‌. 'സലാറി'ന്‍റെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണിപ്പോള്‍. 2022 ഏപ്രില്‍ 14ന്‌ ചിത്രം റിലീസ്‌ ചെയ്യുമെന്ന്‌ നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. 2021 തുടക്കത്തിലാണ് 'സലാറി'ന്‍റെ ചിത്രീകരണം ആരംഭിച്ചത്‌. തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളില്‍ പ്രധാനമായും ഒരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യും.

Also Read: 'ഹാര്‍ട്ട്‌ ഓഫ്‌ സ്‌റ്റോണ്‍' ; സ്‌പൈ ത്രില്ലറിലൂടെ ആലിയ ഭട്ട് ഹോളിവുഡിലേക്ക്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.