ചാരവൃത്തിയുടെ കഥയുമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കറാച്ചി 81ന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരനും ടൊവിനോ തോമസും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോ ഉദ്യോഗസ്ഥനായാണ് പൃഥ്വിരാജ് എത്തുക. ടൊവിനോ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
- " class="align-text-top noRightClick twitterSection" data="">
ഇന്ത്യയുടെ ഏറ്റവും വലിയ ചാര ദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആന്‍റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് കെ.എസ് ബാവയും അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ്. എഡിറ്റിങ് മഹേഷ് നാരായണനും ഛായാഗ്രഹണം സുജിത് വാസുദേവും നിര്‍വഹിക്കുന്നു.