ETV Bharat / sitara

'സൈമ'യിൽ പ്രയാഗയുടെ സിമ്പിൾ & ക്ലാസിക് തലൈവി സ്റ്റൈൽ - prayaga martin simple jayalalitha news

തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലുള്ള പ്രയാഗ മാർട്ടിന്‍റെ ക്ലാസിക് വേഷം ശ്രദ്ധ നേടി

സൗത്ത് ഇന്ത്യൻ ഇന്‍റർനാഷണൽ മൂവി അവാർഡ്‌സ് പുതിയ വാർത്ത  തമിഴ്‌നാട് മുൻമുഖ്യമന്ത്രി പ്രയാഗ മാർട്ടിൻ വാർത്ത  ക്ലാസിക് തലൈവി സ്റ്റൈൽ പ്രയാഗ വാർത്ത  സൈമ അവാർഡ് 2021 പുതിയ വാർത്ത  സൈമ പ്രയാഗ മാർട്ടിൻ വാർത്ത  പ്രയാഗ മാർട്ടിൻ പുതിയ വാർത്ത  പ്രയാഗ മാർട്ടിൻ ജയലളിത വാർത്ത  തലൈവി പ്രയാഗ മാർട്ടിൻ വാർത്ത  thalaivi style prayaga news malayalam  prayaga martin simple classic style news latest  prayaga martin simple jayalalitha news  prayaga martin thalaivi style siima news
പ്രയാഗ
author img

By

Published : Sep 19, 2021, 8:15 PM IST

നീണ്ട ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരങ്ങൾ ഒരുമിച്ചുള്ള അവാർഡ് സദസ്സിന് വഴിയൊരുക്കിയിരിക്കുകയാണ് സൈമ. 2020ൽ കൊവിഡ് കാരണം സൗത്ത് ഇന്ത്യൻ ഇന്‍റർനാഷണൽ മൂവി അവാർഡ്‌സ്(സൈമ) നടത്താനായിരുന്നില്ല. അതിനാൽ തന്നെ 2019ലെ സിനിമ പുരസ്‌കാരങ്ങളാണ് ശനി, ഞായർ ദിവസങ്ങളിലായി നടന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനിച്ചത്.

തലൈവി സ്റ്റൈലിൽ സാരിയും വട്ടപ്പൊട്ടും ധരിച്ച് പ്രയാഗ മാർട്ടിൻ

ഏറെ മാസങ്ങൾക്ക് ശേഷമുള്ള ഒത്തുചേരൽ സൈമയിലെത്തിയ സെലിബ്രിറ്റികളും ആഘോഷമാക്കി. വ്യത്യസ്‌തവും ലളിതവുമായ ഗെറ്റപ്പുകളിലൂടെയും സ്റ്റൈലുകളിലൂടെയും ഒരോരുത്തരും അവാർഡ് ചടങ്ങിലെ താരങ്ങളായി. കൂട്ടത്തിൽ ഐക്കോണിക് ശൈലി പരീക്ഷിച്ച് പ്രയാഗ മാർട്ടിനും അവാർഡ് ശ്രദ്ധ നേടി. തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലായിരുന്നു പ്രയാഗ മാർട്ടിൻ സൈമയിലേക്ക് എത്തിയത്.

ജയലളിത രാഷ്‌ട്രീയ ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്ന തരത്തിലുള്ള സാരിയായിരുന്നു നടി ധരിച്ചിരുന്നത്. ചുവപ്പും കറുപ്പും കരയുള്ള വെള്ള സാരിയ്‌ക്ക് പുറമെ, ചുവന്ന വട്ടപ്പൊട്ടും പ്രയാഗ അണിഞ്ഞിരുന്നു. 'ലളിതമായ എന്നാൽ ക്ലാസിക് ലുക്കിലുള്ള' പ്രയാഗ എന്നാണ് സൈമയുടെ ഔദ്യോഗിക ട്വീറ്റില്‍ താരത്തിന്‍റെ വേഷവിധാനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

More Read: സൈമയില്‍ മഞ്‌ജുവിന് ഇരട്ടി മധുരം ; മലയാളത്തിലെയും തമിഴിലെയും മികച്ച നടി

മലയാളത്തിന് പുറമെ, നവരസ എന്ന ആന്തോളജിയിലൂടെ തമിഴകത്തിനും പ്രയാഗ മാർട്ടിൻ സുപരിചിതയാണ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ സൂര്യയുടെ നായികയായാണ് പ്രയാഗ എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.