ETV Bharat / sitara

ഒറ്റദിനം ദശലക്ഷത്തിലേറെ കാഴ്‌ചക്കാര്‍ ; വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കി പ്രണവ്‌

Hridayam trailer: ക്യാമ്പസ്‌ ജീവിതവും പ്രണയവുമെല്ലാം അടങ്ങുന്ന കളര്‍ഫുള്‍ റൊമാന്‍റിക്‌ എന്‍റര്‍ടെയ്‌നറാകും 'ഹൃദയം' എന്നാണ്‌ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന

author img

By

Published : Jan 20, 2022, 10:20 AM IST

Hridayam trailer  Pranav Mohanlal Hridayam  പ്രേക്ഷക ഹൃദയം കീഴടക്കി പ്രണവ്‌  'ഹൃദയ'ത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി  Hridayam teaser  Hridayam movie full songs  Hridayam songs gets 1 million views  Hridayam Release
ഒരു ദിനം കൊണ്ട്‌ മില്യണ്‍ കാഴ്‌ചക്കാര്‍; വീണ്ടും പ്രേക്ഷക ഹൃദയം കീഴടക്കി പ്രണവ്‌..

Hridayam trailer : പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിന്‍റെ ട്രെയ്‌ലര്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലര്‍ ഒരു ദശ ലക്ഷത്തിലധികം കാഴ്‌ചക്കാരുമാരുമായി പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ക്യാമ്പസ്‌ ജീവിതവും പ്രണയവുമെല്ലാം അടങ്ങുന്ന ഒരു കളര്‍ഫുള്‍ റൊമാന്‍റിക്‌ എന്‍റര്‍ടെയ്‌നറാകും 'ഹൃദയം' എന്നാണ്‌ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Hridayam teaser: നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും ശ്രദ്ധേയമായിരുന്നു. കോളജ് ജീവിതത്തിന് ശേഷം പിരിയാന്‍ ഒരുങ്ങുന്ന പ്രണവും ദര്‍ശനയും ഒന്നിച്ചുള്ള നിമിഷങ്ങളായിരുന്നു ടീസറില്‍. ഒരു റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വച്ചുള്ള ഇരുവരുടെയും വൈകാരിക നിമിഷങ്ങള്‍ പ്രേക്ഷകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

Hridayam movie full songs: സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആകെ 15 ഗാനങ്ങളാണുള്ളത്. ഇത് ഓഡിയോ കാസറ്റ്‌ ആയും, സിഡി ആയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുന്നുണ്ട്. കൈതപ്രം, വിനീത്‌, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്‌ദുല്‍ വഹാബ്‌ ആണ് സംഗീതം.

Hridayam songs gets 1 million views : ഹൃദയത്തിലെ 'ഉണക്ക മുന്തിരി' എന്ന ഗാനവും 'ദര്‍ശന' എന്ന ഗാനവും ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീടിറങ്ങിയ 'അരികെ' എന്ന ഗാനവും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു. മനോഹരമായൊരു പ്രണയ കഥയാകും ചിത്രം പറയുന്നതെന്നാണ് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ നല്‍കുന്ന സൂചന.

ദര്‍ശനയും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ പ്രണവിന്‍റെ നായികയായെത്തുന്നത്. ഇവരെ കൂടാതെ അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ്‌ സുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ നിര്‍മാണം. 'ജേക്കബിന്‍റെ സ്വര്‍ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രശസ്‌ത ബാനറായിരുന്ന മെറിലാന്‍ഡിന്‍റെ നീണ്ട 42 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് 'ഹൃദയം'.

വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്‌ രഞ്ജന്‍ എബ്രഹാമും, വസ്‌ത്രാലങ്കാരം ദിവ്യ ജോര്‍ജും, സംഘട്ടനം മാഫിയ ശശിയും, ചമയം ഹസന്‍ വണ്ടൂരും നിര്‍വഹിക്കും. അനില്‍ എബ്രഹാം ആണ് ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍. ആന്‍റണി തോമസ് മാങ്കാലി അസോസിയേറ്റ് ഡയറക്‌ടറുമാണ്.

Hridayam Release: 2022 ജനുവരി 21 'ഹൃദയം' തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.