ETV Bharat / sitara

ഹൃദയം കീഴടക്കാന്‍ 'നഗുമോ' ഗാനം പുറത്ത്‌...

Hridayam song Nagumo released: ഹൃദയത്തിലെ 'നഗുമോ' എന്ന ഗാനം പുറത്തുവിട്ടു. പ്രണവ്‌ മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്‌.

author img

By

Published : Feb 25, 2022, 8:19 PM IST

Hridayam song Nagumo released  'നഗുമോ' ഗാനം പുറത്ത്‌  Pranav Mohanlal Hridayam  ഹൃദയത്തിലെ 'നഗുമോ' എന്ന ഗാനം പുറത്തുവിട്ടു  Hridayam box office collection  Pranav Mohanlal career best movie  Disney Plus Hotstar Malayalam releases
ഹൃദയം കീഴടക്കാന്‍ 'നഗുമോ' ഗാനം പുറത്ത്‌...

Hridayam song Nagumo released: പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി വിനീത്‌ ശ്രീനിവാസന്‍ ഒരുക്കിയ 'ഹൃദയം' തിയേറ്ററിലും ഒടിടിയിലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്‌. ഇപ്പോഴിതാ ചിത്രത്തിലെ നഗുമോ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രണവ്‌ മോഹന്‍ലാല്‍ തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്‌.

കല്യാണി പ്രിയദര്‍ശനും പ്രണവ്‌ മോഹന്‍ലാലും തമ്മിലുള്ള രംഗമാണ് 2.50 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഗാനത്തില്‍. ഒരു വിവാഹ ചടങ്ങില്‍ വച്ച്‌ പരസ്‌പരം കണ്ടുമുട്ടുകയാണ് കല്യാണിയുടെയും പ്രണവിന്‍റെയും കഥാപാത്രങ്ങള്‍. പുറത്തുവിട്ട്‌ നിമിഷ നേരം കൊണ്ട്‌ തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

തിയേറ്ററുകളിലെത്തി 25ാം ദിനം 'ഹൃദയം' ഒടിടി റിലീസായും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തി. ജനുവരി 21നാണ് ചിത്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു 'ഹൃദയ'ത്തിന്. കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് 'ഹൃദയ'ത്തിന് ലഭിച്ചത്‌.

Hridayam box office collection: ആഗോള ബോക്‌സ്‌ഓഫീസില്‍ 'ഹൃദയം' 50 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ഇന്ത്യയില്‍ നിന്നു മാത്രം 28.70 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ഗ്രോസ്‌ കളക്ഷന്‍. പ്രണവ്‌ മോഹന്‍ലാലിന്‍റെ ആദ്യ 50 കോടി ചിത്രം കൂടിയാണ് 'ഹൃദയം'. ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ ആദ്യവാരം 16.30 കോടിയാണ് ചിത്രം നേടിയത്‌. 6.70 കോടി രണ്ടാം വാരവും 4.70 കോടി മൂന്നാം വാരവും ചിത്രം നേടി. യുഎസ്‌, കാനഡ, ന്യൂസിലന്‍ഡ്‌, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം നേടിയത്‌.

Pranav Mohanlal career best movie: 'ആദി', 'ഇരുപത്തൊന്നാം നൂറ്റാണ്ട്‌' എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷമുള്ള പ്രണവ്‌ ചിത്രമാണ് 'ഹൃദയം'. അരുണ്‍ നീലകണ്‌ഠന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രണവ്‌ അവതരിപ്പിച്ചത്‌. ചെന്നൈയിലെ ഒരു എഞ്ചിനീയറിങ്‌ കോളജ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്‌. പ്രണയവിന്‍റെ കരിയര്‍ ബെസ്‌റ്റ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയാണിത്‌. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അജു വര്‍ഗീസും 'ഹൃദയ'ത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

Disney Plus Hotstar Malayalam releases: മോഹന്‍ലാല്‍-പൃഥ്വിരാജ്‌ കൂട്ടുകെട്ടിലൊരുങ്ങിയ 'ബ്രോ ഡാഡി'ക്ക്‌ ശേഷം ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ റിലീസ്‌ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹൃദയം'.

Also Read: പാ രഞ്ജിത്തിന്‍റെ ബോളിവുഡ്‌ അരങ്ങേറ്റം ഈ വര്‍ഷം അവസാനത്തില്‍...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.