താരങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ വരുന്നത് ആദ്യത്തെ സംഭവമല്ല. ജീവിച്ചിരിക്കുന്നവര്‍ മരിച്ചുവെന്ന് അടക്കം വാര്‍ത്തകള്‍ വരുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ തമിഴ് നടന്‍ പ്രഭു, തന്നെ കുറിച്ച് പരന്ന ഒരു വ്യാജ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്. നടന്‍ പ്രഭുവിന് കൊവിഡാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ക്വാറന്‍റൈനിലാണെന്നും ഒക്കെയാണ് വാര്‍ത്തകള്‍. അദ്ദേഹത്തിന്‍റെ അച്ഛനും അന്തരിച്ച മഹാനായ നടനുമായ ശിവാജി ഗണേശന്‍റെ ജന്മദിനാഘോഷത്തില്‍ പ്രഭു എത്താതിരുന്നതാണ് വ്യാജ വാര്‍ത്തകള്‍ക്ക് കാരണം. പ്രമുഖ താരങ്ങളും തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കമുള്ള രാഷ്ട്രീയപ്രര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രഭുവും മകന്‍ വിക്രവും ചടങ്ങില്‍ എത്തിയിരുന്നില്ല. ഇതോടെയാണ് കൊവിഡ് പോസിറ്റീവായതിനാല്‍ ചെന്നൈയിലെ വീട്ടില്‍ ക്വാറന്‍റൈനിലാണ് പ്രഭു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കേട്ടവയെല്ലാം തെറ്റാണെന്നും തനിക്ക് സുഖമാണെന്നും പ്രഭു അറിയിച്ചു. കണങ്കാലിന് പരിക്കേറ്റതിനാലാണ് താന്‍ ചടങ്ങിന് എത്താതിരുന്നതെന്നും പ്രഭു വ്യക്തമാക്കി. മണിരത്‌നത്തിന്‍റെ സ്വപ്‌നച്ചിത്രമായ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ പ്രഭു.
കൊവിഡെന്ന് വ്യാജ പ്രചാരണം, സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ പ്രഭു - Prabhu quashes rumours
നടന്‍ പ്രഭുവിന്‍റെ അച്ഛനും അന്തരിച്ച മഹാനായ നടനുമായ ശിവാജി ഗണേശന്‍റെ ജന്മദിനാഘോഷത്തില്‍ പ്രഭു എത്താതിരുന്നതാണ് വ്യാജ വാര്‍ത്തകള്‍ക്ക് കാരണം. പ്രമുഖ താരങ്ങളും തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കമുള്ള രാഷ്ട്രീയപ്രര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.