ജന്മാഷ്‌ടമി ദിനത്തിൽ പ്രഭാസിന്‍റെയും പൂജാ ഹെഗ്‌ഡെയുടെയും വക ആരാധർക്ക് സ്പെഷ്യൽ സമ്മാനം. തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ പ്രഭാസും പൂജയും ജോഡിയായെത്തുന്ന 'രാധേ ശ്യാ'മിലെ ജന്മാഷ്‌ടമി പോസ്റ്ററാണ് പുറത്തുവിട്ടത്. താരങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പുത്തൻ പോസ്റ്റർ റിലീസ് ചെയ്‌തത്.
-
As we celebrate Janmashtami, let Vikramaditya and Prerna teach you a new meaning of love! 💕
— Pooja Hegde (@hegdepooja) August 30, 2021 " class="align-text-top noRightClick twitterSection" data="
Here's wishing you all a very Happy Janmashtami! #RadheShyam
Starring #Prabhas & Myself pic.twitter.com/1kRp8UDDdr
">As we celebrate Janmashtami, let Vikramaditya and Prerna teach you a new meaning of love! 💕
— Pooja Hegde (@hegdepooja) August 30, 2021
Here's wishing you all a very Happy Janmashtami! #RadheShyam
Starring #Prabhas & Myself pic.twitter.com/1kRp8UDDdrAs we celebrate Janmashtami, let Vikramaditya and Prerna teach you a new meaning of love! 💕
— Pooja Hegde (@hegdepooja) August 30, 2021
Here's wishing you all a very Happy Janmashtami! #RadheShyam
Starring #Prabhas & Myself pic.twitter.com/1kRp8UDDdr
റൊമാന്‍റിക് ചിത്രമായി ഒരുക്കുന്ന ബഹുഭാഷാചിത്രത്തിലെ പ്രണയനിമിഷം തന്നെയാണ് പോസ്റ്ററിലുള്ളത്. രാധ കൃഷ്‌ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പശ്ചാത്തലം യൂറോപ്പാണ്. സത്യരാജ്, ഭാഗ്യശ്രീ, കുണാല്‍ റോയ് കപൂര്‍, ജഗപതി ബാബു, ജയറാം എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
More Read: വീണ്ടും പ്രഭാസ്; രാധേ ശ്യാം റിലീസ് 2012 ജനുവരി 14ന്
തമിഴിലും തെലുങ്കിലും പ്രശസ്‌തനായ ജസ്റ്റിന്‍ പ്രഭാകർ ആണ് രാധേ ശ്യാമിന്‍റെ സംഗീതസംവിധായകൻ. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷാകളിൽ യുവി ക്രിയേഷൻസും ഹിന്ദിയിൽ ടി സീരീസുമാണ് ചിത്രം നിർമിക്കുന്നത്. 2022 ജനുവരി 14ന് രാധേ ശ്യാം തിയേറ്ററുകളിൽ റിലീസിനെത്തും.