ചെന്നൈ: പ്രമുഖ തമിഴ് നടനും മാധ്യമപ്രവർത്തകനുമായ ഫ്ലോറന്‍റ് സി. പെരേര അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ വച്ച് കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് അടുത്തിടെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താൻ ഈയിടെ ഒരു സിനിമാ ചിത്രീകരണത്തിന്‍റെ ഭാഗമായിരുന്നെന്നും ചിത്രത്തിന്‍റെ കഥാപാത്രത്തിനായി വസ്‌ത്രങ്ങളും മറ്റും വാങ്ങിയതിന് പിന്നാലെ നേരിയ രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയും തുടർന്ന് വൈറസ് പരിശോധനക്ക് വിധേയമാകുകയായിരുന്നുവെന്നും അദ്ദേഹം ചികിത്സയിലിരിക്കെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
-
I can't believe this
— Seenu Ramasamy (@seenuramasamy) September 14, 2020 " class="align-text-top noRightClick twitterSection" data="
Film Actor
Kalaignar TV Ex GM
good hearted soulful
Mr.Florent Perera
you are in the midst of us
RIP Father 🙏 🙏 🙏
My deepest condolence to his family & Friends.#CoronavirusPandemic @DrBrianPereira #Alexanderpereira pic.twitter.com/90LywUVIXG
">I can't believe this
— Seenu Ramasamy (@seenuramasamy) September 14, 2020
Film Actor
Kalaignar TV Ex GM
good hearted soulful
Mr.Florent Perera
you are in the midst of us
RIP Father 🙏 🙏 🙏
My deepest condolence to his family & Friends.#CoronavirusPandemic @DrBrianPereira #Alexanderpereira pic.twitter.com/90LywUVIXGI can't believe this
— Seenu Ramasamy (@seenuramasamy) September 14, 2020
Film Actor
Kalaignar TV Ex GM
good hearted soulful
Mr.Florent Perera
you are in the midst of us
RIP Father 🙏 🙏 🙏
My deepest condolence to his family & Friends.#CoronavirusPandemic @DrBrianPereira #Alexanderpereira pic.twitter.com/90LywUVIXG
-
Actor Florent Periera passed away due to Corona in Rajeeve gandhi hospital around 10pm! May His Souls rest in peace💐✨ pic.twitter.com/GhsX4SBOcw
— RIAZ K AHMED (@RIAZtheboss) September 15, 2020 " class="align-text-top noRightClick twitterSection" data="
">Actor Florent Periera passed away due to Corona in Rajeeve gandhi hospital around 10pm! May His Souls rest in peace💐✨ pic.twitter.com/GhsX4SBOcw
— RIAZ K AHMED (@RIAZtheboss) September 15, 2020Actor Florent Periera passed away due to Corona in Rajeeve gandhi hospital around 10pm! May His Souls rest in peace💐✨ pic.twitter.com/GhsX4SBOcw
— RIAZ K AHMED (@RIAZtheboss) September 15, 2020
വർഷങ്ങളായി മാധ്യമരംഗത്ത് സജീവമായിരുന്ന പെരേര 2003ൽ വിജയ് ചിത്രം പുതിയ ഗീതൈയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് പ്രഭു സോളമന്‍റെ കായൽ എന്ന ചിത്രത്തിലൂടെ പ്രശസ്‌തനായി. തമിഴിലെ ഹിറ്റുകളായ ധർമധുരൈ, വിഐപി2, തൊടരി, എൻകിട്ട മോതാതെ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷം ചെയ്‌തു. കൂടാതെ, കലൈഞ്ചർ ടിവി, വിൻ ടിവി, വിജയ് ടിവി തുടങ്ങിയ ടെലിവിഷൻ രംഗത്തും ഫ്ലോറന്‍റ് സി. പെരേര പ്രവർത്തനമനുഷ്‌ഠിച്ചിട്ടുണ്ട്. താരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ സംവിധായകൻ സീനു രാമസ്വാമി, റിയാസ് കെ. അഹമ്മദ് ഉൾപ്പടെ നിരവധി പ്രമുഖർ അനുശോചനമറിയിച്ചു.