ETV Bharat / sitara

ഡെനിമും ഞാനും ഞങ്ങളുടെ പ്രണയകഥയും: പൂർണിമയുടെ പുതിയ ലുക്കും വൈറൽ - denim look

ഡെനിം വേഷത്തിലുള്ള പുതിയ ലുക്കിലെത്തിയ പൂർണിമ ഇന്ദ്രജിത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

poornima  ഡെനിമും, ഞാനും ഞങ്ങളുടെ പ്രണയകഥയും  പൂർണിമയുടെ പുതിയ ലുക്ക്  ഡെനിം വേഷം  പൂർണിമാ ഇന്ദ്രജിത്ത്  Poornima Indrajith  instagram photos  denim look  denim, me and our love
പൂർണിമാ ഇന്ദ്രജിത്ത്
author img

By

Published : May 31, 2020, 5:11 PM IST

അഭിനേത്രിയായി മാത്രമല്ല മലയാളികൾക്ക് പൂർണിമയെ പരിചയം. ഫാഷൻ ഡിസൈനിങ്ങിലൂടെയും താരം എല്ലായ്‌പ്പോഴും മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ലോക്ക് ഡൗൺ വിശേഷങ്ങൾ പതിവായി പങ്കുവക്കുന്ന പൂർണിമാ ഇന്ദ്രജിത്ത് ഡെനിം വേഷമണിഞ്ഞ പുതിയ ഗെറ്റപ്പിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

"ഡെനിമും, ഞാനും ഞങ്ങളുടെ പ്രണയകഥയും," എന്ന ക്യാപ്‌ഷനോടെയാണ് പുതിയ ചിത്രങ്ങൾ പൂർണിമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ഡെനിം വേഷത്തിലെ നടിയുടെ അതിസുന്ദരിയായ ചിത്രങ്ങളെ രാജകുമാരിയുടെ സ്റ്റൈലിനോടാണ് ആരാധകർ ഉപമിച്ചത്. പ്രാണ എന്ന തന്‍റെ ബൊട്ടീക്കിന്‍റെ ഭാഗമായാണ് ഡെനിം വേഷങ്ങളും പൂർണിമ ഡിസൈൻ ചെയ്‌തിരിക്കുന്നത്. നേരത്തെ ഖാദി കൊണ്ടുള്ള വസ്‌ത്രമണിഞ്ഞ് നടി പങ്കുവച്ച ചിത്രങ്ങൾക്കും ഏറെ സ്വീകാര്യത ലഭിച്ചതാണ്. ഭർത്താവ് ഇന്ദ്രജിത്തിന്‍റെ മുണ്ടാണ് താരം പ്രാണ ഡിസൈനായി ഉപയോഗിച്ചതെന്ന തരത്തിൽ ട്രോളുകളും പ്രചരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.