ETV Bharat / sitara

ബീസ്റ്റിലേക്ക് പൂജ ഹെഗ്‌ഡെ എത്തി; ഷൂട്ടിങ് പുനരാരംഭിച്ചു - ബീസ്റ്റ് വിജയ് ഷൂട്ട് വാർത്ത

ജോർജിയയിൽ പൂർത്തിയാക്കിയ സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൂജ ഹെഗ്‌ഡെ ഭാഗമായിരുന്നില്ല. ബീസ്റ്റിലെ പാട്ട് രംഗങ്ങളുടെ ചിത്രീകരണത്തിനായി പൂജ ഹെഗ്‌ഡെ ഇന്ന് ചെന്നൈയിൽ എത്തി.

pooja hegde latest news  pooja hegde beast film shooting news  beast film shooting vijay news  vijay pooja hegde news  pooja hegde nelson dilipkumar news  pooja hegde chennai song beast news  പൂജ ഹെഗ്‌ഡെ പുതിയ വാർത്ത  പൂജ ഹെഗ്‌ഡെ ബീസ്റ്റ് സിനിമ വാർത്ത  പൂജ ഹെഗ്‌ഡെ ബീസ്റ്റ് വാർത്ത  ബീസ്റ്റ് വിജയ് ഷൂട്ട് വാർത്ത  ചെന്നൈ ബീസ്റ്റ് പാട്ട് ഷൂട്ട് നെൽസൺ വാർത്ത
ബീസ്റ്റ്
author img

By

Published : Jul 1, 2021, 3:36 PM IST

ബീസ്റ്റ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനത്തിനൊപ്പമായിരുന്നു ഇത്തവണ ദളപതി വിജയ്‌യുടെ ജന്മദിനാഘോഷങ്ങളും കടന്നുപോയത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ- പാക്ക്ഡ് തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് ഇന്ന് ചെന്നൈയിൽ പുനരാരംഭിച്ചു.

ബീസ്റ്റിന്‍റെ ഭാഗമാകാൻ പൂജ ഹെഗ്‌ഡെ ചെന്നൈയിലെത്തി. വിജയ്‌യുടെയും പൂജ ഹെഗ്‌ഡെയുടെയും ഗാനരംഗത്തിന്‍റെ ചിത്രീകരണമാണ് ഇന്ന് തുടങ്ങിയത്. ബോളിവുഡിലും തെലുങ്കിലും ശ്രദ്ധേയയായ താരത്തിന്‍റെ ആദ്യ തമിഴ് ചിത്രമാണിത്. ഡാൻസ് രംഗങ്ങൾ ഒരുക്കുന്നത് നൃത്തസംവിധായകൻ ജാനിയാണ്. ബീസ്റ്റിലെ ഗാന ചിത്രീകരണത്തിനായി വമ്പൻ സെറ്റ് ചെന്നൈയിൽ നിർമിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.

20 ദിവസത്തേക്കുള്ള ഷെഡ്യൂളാണ് ഈ മാസം ഷൂട്ട് ചെയ്യുന്നതെന്നും പിന്നീട് ഒരു ഇടവേളക്ക് ശേഷം നിർമാണത്തിന്‍റെ ബാക്കി ഭാഗങ്ങളിലേക്ക് കടക്കുമെന്നും പറയുന്നുണ്ട്.

അതേ സമയം, സിനിമയുടെ ആദ്യ ഷെഡ്യൂൾ മുമ്പ് ജോർജിയയിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ, പൂജ ഹെഗ്‌ഡെ ആദ്യഷെഡ്യൂളിന്‍റെ ഭാഗമല്ലായിരുന്നു. അതിനാൽ തന്നെ ദളപതിക്കൊപ്പമുള്ള പാട്ട് രംഗത്തിലൂടെ തുടക്കം കുറിച്ചാണ് നടി ബീസ്റ്റിന്‍റെ ഭാഗമാകുന്നത്.

More Read: ദളപതി 65ൽ നായിക പൂജ ഹെഗ്‌ഡെ

സൺ പിക്ചേഴ്സാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നു. മനോജ് പരമഹംസ ബീസ്റ്റിന്‍റെ കാമറ കൈകാര്യം ചെയ്യുന്നു. മലയാളിതാരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും യോഗി ബാബു, വിടിവി ഗണേഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.