പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച തമിഴ് നടന്‍ സിദ്ധാര്‍ഥ് അടക്കമുള്ള അറുന്നൂറ് പേര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഗീതജ്ഞന്‍ ടി.എം കൃഷ്ണയും പട്ടികയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം തിരുവള്ളുവര്‍കോട്ടത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിലക്ക് ലംഘിച്ച് പങ്കെടുത്തതിനാണ് കേസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെറ്റായ പ്രചാരണം ഉണ്ടാകുമെന്ന് കാണിച്ച് പൊലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചിരുന്നു.
-
Tamil Nadu: Police has filed a case against 600 protesters, including Actor Siddharth, musician TM Krishna, MP Thirumavalavan & MH Jawahirullah, who gathered at Valluvar Kottam in Chennai yesterday to protest against #CitizenshipAct.
— ANI (@ANI) December 20, 2019 " class="align-text-top noRightClick twitterSection" data="
">Tamil Nadu: Police has filed a case against 600 protesters, including Actor Siddharth, musician TM Krishna, MP Thirumavalavan & MH Jawahirullah, who gathered at Valluvar Kottam in Chennai yesterday to protest against #CitizenshipAct.
— ANI (@ANI) December 20, 2019Tamil Nadu: Police has filed a case against 600 protesters, including Actor Siddharth, musician TM Krishna, MP Thirumavalavan & MH Jawahirullah, who gathered at Valluvar Kottam in Chennai yesterday to protest against #CitizenshipAct.
— ANI (@ANI) December 20, 2019
മതത്തെ അടിസ്ഥാനമാക്കി ഇന്ത്യക്കാരെ വിഭജിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നും അത് ഭരണഘടനക്ക് വിരുദ്ധമാണെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. പ്രതിഷേധിക്കുകയെന്നത് ഓരോ പൗരന്‍റെയും അവകാശമാണെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ നിത്യാനന്ദ് ജയറാം, വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ്.