ജെയിംസ് ബോണ്ട് സീരിസുകള്‍ ഇഷ്ടപ്പെടാത്ത സിനിമാആസ്വാദകര്‍ ഉണ്ടായിരിക്കില്ല. ജെയിംസ് ബോണ്ട് സീരിസില്‍ ഉപയോഗിച്ച ആദ്യത്തെ തോക്ക് റെക്കോഡ് തുകയ്‌ക്ക് ലേലം ചെയ്‌തിരിക്കുകയാണിപ്പോള്‍. 1.79 കോടി രൂപയ്‌ക്കാണ് തോക്ക് ലേലത്തില്‍ പോയത്. അന്തരിച്ച ജയിംസ് ബോണ്ട് താരം ഷോണ്‍ കോണറി ഉപയോഗിച്ച വാള്‍ടര്‍ പിസ്റ്റലാണ് ലേലത്തില്‍ വിറ്റത്. ആദ്യത്തെ ജെയിംസ് ബോണ്ടിന് രൂപം നല്‍കിയത് ഷോണ്‍ കോണറിയായിരുന്നു.
1962ല്‍ പുറത്തിറങ്ങിയ ആദ്യത്തെ ജയിംസ് ബോണ്ട് സിനിമയായ ഡോ.നോയില്‍ ഷോണ്‍ കോണറി ഉപയോഗിച്ചിരുന്ന തോക്കാണിത്. ലേലം നടത്തിയ ജൂലിയന്‍ ഓക്ഷന്‍സ് തോക്കിന് ഒരു കോടി രൂപയില്‍ താഴെയാണ് വില പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് 1.79 കോടി രൂപയ്‌ക്ക് ലേലം നടന്നു. ഹോളിവുഡ് ചരിത്രവസ്തുക്കളുടെ ലേലത്തുകയിലെ പുതിയ റെക്കോഡാണിത് എന്നതും ശ്രദ്ധേയം.
'ടോപ് ഗണ്‍' സിനിമയില്‍ ടോം ക്രൂസ് ഉപയോഗിച്ച ഹെല്‍മെറ്റ് 1.10 കോടി രൂപയ്‌ക്കാണ് ലേലത്തില്‍ പോയത്. 'പള്‍പ് ഫിക്ഷനി'ല്‍ ബ്രൂസ് വില്ലിസ് ഉപയോഗിച്ച വാളിന് 26 ലക്ഷം രൂപയാണ് ലഭിച്ചത്.