ETV Bharat / sitara

സോഷ്യല്‍ മീഡിയ നിറഞ്ഞ് സൂരരൈ പോട്രും സൂര്യയും - surya movie surarai potru

'തിയേറ്റര്‍ അനുഭവം മിസ് ചെയ്യുന്നു'വെന്നാണ് ഒടിടി പ്ലാറ്റഫോമിലൂടെ സിനിമ ആസ്വദിച്ച പ്രേക്ഷകര്‍ സോഷ്യല്‍മീഡിയകളില്‍ കുറിച്ചത്

people response about actor surya movie surarai potru  സൂരരൈ പോട്രും സൂര്യയും  സോഷ്യല്‍ മീഡിയ നിറഞ്ഞ് സൂരരൈ പോട്ര്  സുധാ കൊങ്ങര  സുധാ കൊങ്ങര സിനിമകള്‍  surya movie surarai potru  surarai potru news
സോഷ്യല്‍ മീഡിയ നിറഞ്ഞ് സൂരരൈ പോട്രും സൂര്യയും
author img

By

Published : Nov 12, 2020, 1:28 PM IST

സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്‌ത സൂരരൈ പോട്രിന്‍റെ സ്ട്രീമിങ് ആമസോണ്‍ പ്രൈമില്‍ ആരംഭിച്ചു. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ കഥപറയുന്ന സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 'തിയേറ്റര്‍ അനുഭവം മിസ് ചെയ്യുന്നു'വെന്നാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ ആസ്വദിച്ച പ്രേക്ഷകര്‍ സോഷ്യല്‍മീഡിയകളില്‍ കുറിച്ചത്.

ഏറെ നാളുകള്‍ക്ക് ശേഷം സൂര്യ എന്ന നടന്‍റെ അതിമനോഹരമായ പ്രകടനം സൂരരൈ പോട്രിലൂടെ കാണാന്‍ സാധിച്ചുവെന്നാണ് ചിലര്‍ കുറിച്ചത്. മലയാളത്തിന്‍റെ പ്രിയനടി അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ 38-ാം സിനിമയാണ് സൂരരൈ പോട്ര്. തിരക്കഥാ രചന സംവിധായിക സുധാ കൊങ്ങരയും ശാലിനി ഉഷയും ചേർന്നാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഉർവശി, ജാക്കി ഷ്‌റോഫ്, സമ്പത് രാജ്, കരുണാസ്, പരേഷ് റാവല്‍, മോഹൻ ബാബു, അച്യുത് കുമാർ, വിവേക് പ്രസന്ന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഇതിനകം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജി.വി പ്രകാശാണ്. വിവേകിന്‍റേതാണ് വരികൾ. സതീഷ് സൂര്യ എഡിറ്റിങ്ങ് നിർവഹിക്കുന്ന ബയോപിക്കിൽ നികേത് ബൊമി റെഡ്ഡിയാണ് ഛായാഗ്രഹകൻ. 2ഡി എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും സീഖ്യാ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും ബാനറിൽ നടൻ സൂര്യ തന്നെയാണ് ചിത്രത്തിന്‍റെ നിർമാതാവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.