ETV Bharat / sitara

പവന്‍ കല്യാണ്‍ ചിത്രം 'വക്കീല്‍ സാബിന്' പാക്കപ്പ്

author img

By

Published : Dec 30, 2020, 1:58 PM IST

ബോളിവുഡ് സിനിമ പിങ്കിന്‍റെ റീമേക്കാണ് തെലുങ്കില്‍ ഒരുങ്ങുന്ന വക്കീല്‍ സാബ്. വേണു ശ്രീറാമാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്

പവന്‍ കല്യാണ്‍ ചിത്രം വക്കീല്‍ സാബിന് പാക്കപ്പ്  വക്കീല്‍ സാബ് സിനിമ  പവന്‍ കല്യാണ്‍ വക്കീല്‍ സാബ്  ബോണി കപൂര്‍ സിനിമകള്‍  പവന്‍ കല്യാണ്‍ വാര്‍ത്തകള്‍  Pawan Kalyan news  Pawan Kalyan films  Pawan Kalyan Vakeel Saab
പവന്‍ കല്യാണ്‍ ചിത്രം വക്കീല്‍ സാബിന് പാക്കപ്പ്

തെലുങ്ക് താരം പവന്‍ കല്യാണ്‍ നായകനായ ഏറ്റവും പുതിയ സിനിമ വക്കീല്‍ സാബിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ബോളിവുഡ് സിനിമ പിങ്കിന്‍റെ റീമേക്കാണ് തെലുങ്കില്‍ ഒരുങ്ങുന്ന വക്കീല്‍ സാബ്. വേണു ശ്രീറാമാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ചിത്രത്തിൽ നിവേദ തോമസ്, അഞ്ജലി, അനന്യ നാഗല്ല, പ്രകാശ് രാജ്, നരേഷ്, അനസൂയ ഭരദ്വാജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ബോണി കപൂറാണ് ചിത്രം തെലുങ്കില്‍ നിര്‍മിക്കുന്നത്.

പിങ്ക് സംവിധാനം ചെയ്‌തത് അനിരുദ്ധ റോയ് ചൗധരിയാണ്. റിതേഷ് ഷായാണ് തിരക്കഥ എഴുതിയത്. തപ്‌സി പന്നു, കൃതി കുല്‍ഹരി, ആന്‍ഡ്രിയ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ പിങ്കില്‍ അവതരിപ്പിച്ചത്. മൂന്ന് പെണ്‍കുട്ടികള്‍ ഒരു കുറ്റകൃത്യത്തില്‍ അകപ്പെടുന്നതും അവരെ രക്ഷിക്കാനായി റിട്ടേര്‍ഡ് അഭിഭാഷകന്‍ നടത്തുന്ന ശ്രമങ്ങളുമായിരുന്നു പിങ്കിന്‍റെ ഇതിവൃത്തം.

അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. ഓ മൈ ഫ്രണ്ട് സിനിമ സംവിധാനം ചെയ്‌ത് ശ്രദ്ധനേടിയ സംവിധായകനും തിരക്കഥാകൃത്തുമാണ് വേണു ശ്രീറാം. ത്രിവിക്രം ശ്രീനിവാസാണ് തെലുങ്കില്‍ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. പിങ്കിന്‍റെ തമിഴ് റീമേക്കായിരുന്നു അജിത്ത് നായകനായ നേര്‍കൊണ്ട പാര്‍വൈ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.