ETV Bharat / sitara

'പാസ്‌ഡ് ബൈ സെന്‍സർ' ഉദ്ഘാടന ചിത്രം; അനന്തപുരിക്ക് ഇനി ലോക സിനിമാക്കാലം - 24th IFFK

നാളെ വൈകിട്ട് ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

പാസ്സ്ഡ് ബൈ സെന്‍സര്‍  ഐഎഫ്എഫ്കെ  ഐഎഫ്എഫ്കെ 2019  ഐഎഫ്എഫ്കെ ഉദ്ഘാടന ചിത്രം  Passed By Sensor  'Passed By Sensor' film  IFFK 2019 opening film  IFFK 2019  24th IFFK  inaguration film of IFFK
ഐഎഫ്എഫ്കെയുടെ തിരശ്ശീല
author img

By

Published : Dec 5, 2019, 8:15 PM IST

തിരുവനന്തപുരം: 24-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്‍റെ ഉദ്ഘാടന ചിത്രമായി സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്‌ത 'പാസ്സ്ഡ് ബൈ സെന്‍സര്‍' പ്രദര്‍ശിപ്പിക്കും. നാളെ വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം നിശാഗന്ധിയില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുക. യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രം ടര്‍ക്കിഷുകാരനായ കരാസ്ലാന്‍റെ ആദ്യ ചിത്രം കൂടിയാണ്.
ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ ജീവനക്കാരന്‍റെ ആത്മസംഘര്‍ഷങ്ങളാണ് ഇതിന്‍റെ പ്രമേയം. ഒരു തടവുപുള്ളിക്കായി എത്തുന്ന കത്തിനുള്ളില്‍ നിന്നും ലഭിച്ച ഫോട്ടോയിലൂടെ ജയില്‍ ജീവനക്കാരന്‍ മെനഞ്ഞെടുക്കുന്ന കഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. തുര്‍ക്കിയിലെ രാഷ്ട്രീയ പശ്ചാത്തലവും ഒപ്പം അവിടത്തെ ഭരണത്തില്‍ കലാകാരന്മാര്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയും ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷകപ്രശംസ നേടിയ ചിത്രത്തിന്‍റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്.

Intro:പാസ്സ്ഡ് ബൈ സെന്‍സര്‍ ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം.

Body:രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രമായി സെര്‍ഹത്ത് കരാസ്ലാന്‍ സംവിധാനം ചെയ്ത പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനു ശേഷം നിശാഗന്ധിയില്‍ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ടര്‍ക്കിഷ് സംവിധായകനായ കരാസ്ലാന്റെ ആദ്യ ചിത്രമാണ് പാസ്സ്ഡ് ബൈ സെന്‍സര്‍. ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം കൂടിയാണിത്. ജയില്‍ പുള്ളികളുടെ കത്തുകള്‍ സെന്‍സര്‍ ചെയ്യുന്ന ജയില്‍ജീവനക്കാരന്റെ ആത്മസംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു തടവുപുള്ളിക്കായി എത്തുന്ന കത്തിനുള്ളില്‍ നിന്നും ലഭിച്ച ഫോട്ടോയിലൂടെ ജയില്‍ ജീവനക്കാരന്‍ മെനഞ്ഞെടുക്കുന്ന കഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. തുര്‍ക്കിയിലെ രാഷ്ട്രീ. പശ്ചാത്തലവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഭരണത്തില്‍ കലാകാരന്മാര്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയാണ് ചിത്രം വരച്ചുകാട്ടുന്നത്. ഗോള്‍ഡന്‍ ഓറഞ്ച്, അങ്കാറ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രം യൂറോപ്യന്‍ ചലച്ചിത്ര നിരൂപക സംഘടനയുടെ ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.