ETV Bharat / sitara

ഇനിയും ഒരുപാട് വിസ്‌മയിപ്പിക്കാനുണ്ട്... പ്രിയ ഫഹദ്, പിറന്നാൾ ആശംസകൾ - 39 പിറന്നാൾ ഫഹദ് ഫാസിൽ വാർത്ത

അതിരുകളില്ലാത്ത അസാമാന്യ പ്രകടനവുമായി പാൻ- ഇന്ത്യ താരമായി വളരുകയാണ് മലയാളത്തിന്‍റെ ഫഹദ് ഫാസിൽ. കണ്ണുകളുടെ ചലനത്തിൽ പോലും സസൂഷ്‌മം കരുതിവക്കുന്ന ഭാവങ്ങൾ... മലയാളിയെ വിസ്‌മയിപ്പിക്കുന്ന ഫഹദ് ഫാസിലിന് 39-ാം പിറന്നാൾ.

fahadh faasil 39th birthday news  fahadh faasil birthday latest  fahadh faasil malik news  vikram fahadh faasil news  shanu fahadh faasil news  fafa birthday latest news  ഫഹദ് ഫാസിൽ വാർത്ത  ഫഹദ് ഫാസിൽ ജന്മദിനം വാർത്ത  39 പിറന്നാൾ ഫഹദ് ഫാസിൽ വാർത്ത  ഫഫ മലയാളം വിക്രം വാർത്ത
ഫഹദ് ഫാസിൽ
author img

By

Published : Aug 8, 2021, 1:26 PM IST

'അവൻ തിരിച്ചുവരും...' 'ഒരുപാട് പുതുമുഖങ്ങളെ താരങ്ങളാക്കിയ ആളാണ് ഫാസിൽ. പക്ഷേ സ്വന്തം മകനെ താങ്കൾക്ക് ഒരു താരമാക്കാൻ കഴിഞ്ഞില്ല. അത് കേവലം ഒരു ഭാഗ്യദോഷമായാണോ കരുതുന്നത്?' ഒരു അഭിമുഖത്തിനിടെ സംവിധായകൻ ഫാസിലിന് നേരിടേണ്ടി വന്ന ചോദ്യവും അതിന്‍റെ ഉത്തരവും.

വിജയത്തിന് കുറുക്കുവഴികളില്ല, കഠിനപ്രയത്‌നത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും നേർവഴിയാണ് അതിന് മുന്നിലുള്ളതെന്ന് 19 വർഷത്തിന് ശേഷം ഫഹദ് ഫാസിൽ പറഞ്ഞുവക്കുന്നു.

2002ൽ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ക്ലീഷേ ചോക്ലേറ്റ് ഹീറോ മലയാളത്തിന് വലിയ സ്വീകാര്യമായ അവതരണമായിരുന്നില്ല. എന്നാൽ, ഒരിക്കൽ കേട്ട പഴിയെല്ലാം പ്രശംസയും പെരുമയുമാക്കി എഴ് വർഷങ്ങൾക്ക് ശേഷം അയാൾ പടി പടിയായി നടന്നു കയറി മലയാളസിനിമയിൽ സിംഹാസനം ഉറപ്പിച്ചു കഴിഞ്ഞു. ആ കീർത്തിയും പെരുമയും ഭാഷാന്തരങ്ങൾ കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും ബഹുഭാഷ ചിത്രങ്ങളിലേക്കും വളരുകയാണ്.

അഭിനയമെന്നാൽ ഭ്രാന്താണയാൾക്ക്.... കണ്ണുകളുടെ ചലനത്തിൽ പോലും സസൂഷ്‌മം കരുതിവക്കുന്ന ഭാവങ്ങൾ. റൊമാന്‍റിക് ഹീറോയായും സീരിയസ് വേഷങ്ങളിലും കോമഡി കഥാപാത്രങ്ങളിലും മാസ് റോളുകളിലും പ്രതിനായക മുഖങ്ങളിലുമെല്ലാം അയാളിലെ അഭിനയത്തിന്‍റെ ആഴവും പരപ്പും കാണാം.

പ്രണയിച്ച് വഞ്ചിക്കുന്ന സിറിൽ സി.മാത്യു (22 ഫീമെയിൽ കോട്ടയം), അത്യാവശ്യം തരികിടയൊക്കെ അറിയാവുന്ന ഖദറണിഞ്ഞ അയ്‌മനം സിദ്ധാർഥൻ (ഒരു ഇന്ത്യൻ പ്രണയകഥ), മടിയനും കൂർമബുദ്ധിക്കാരനുമായ ജോജി (ജോജി), നഷ്‌ടപ്പെട്ട ആത്മാഭിമാനത്തിനായി പോരിടുന്ന മഹേഷ് എന്ന നിഷ്‌കളങ്കനായ ചെറുപ്പക്കാരൻ (മഹേഷിന്‍റെ പ്രതികാരം), കുടുംബത്തിലെ പെണ്ണുങ്ങളെ മുഴുവൻ തന്‍റെ ചൊൽപ്പിടിയിലാക്കുന്ന പുരുഷാധിപത്യത്തിന്‍റെ ഷമ്മി (കുമ്പളങ്ങി നൈറ്റ്‌സ്), അധ്വാനിക്കാതെ പ്രമാണിയാവാനും വിദേശത്ത് പോകാനും ആഗ്രഹിക്കുന്ന പ്രകാശൻ (ഞാൻ പ്രകാശൻ), വക്രബുദ്ധിക്കാരനായ തൊണ്ടിമുതലിലെ കള്ളന്‍....

മാലിക്കും വരത്തനും ഇയ്യോബിന്‍റെ പുസ്‍തകവും ട്രാൻസുമെല്ലാം ഫഹദിലെ അഭിനയസാധ്യതകളെ കൂടുതൽ അടയാളപ്പെടുത്തിയ സിനിമകളായിരുന്നു.

ലോകസിനിമയ്ക്ക് മലയാളത്തിൽ നിന്ന് കാട്ടിക്കൊടുക്കാൻ ഒരു പ്രഗൽഭനായ കലാകാരൻ ഇവിടെ വളരുകയാണെന്ന് ഓരോരോ ചിത്രങ്ങളിലൂടെയും അയാൾ വ്യക്തമാക്കുകയാണ്. മുഖഭാവത്തിലോ നടത്തത്തിലോ നോട്ടത്തിലോ കഥാപാത്രത്തിന്‍റെ ഉള്ളടക്കത്തിലോ ആവർത്തനമില്ലാതെ മറ്റൊരാളാലും ചെയ്‌തു ഫലിപ്പിക്കാൻ കഴിയാത്ത രീതിയിൽ ഓരോ പ്രകടനങ്ങളും ഫഹദ് വിസ്‌മയകരമാക്കി.

More Read: നേരിട്ട് കാണാത്ത പ്രചോദനത്തെ കുറിച്ച് മനസു തുറന്ന് ഫഹദ് ഫാസിൽ

താരപ്രഭയില്ലാതെ ബിഗ് സ്‌ക്രീനിലും ഒടിടിയിലും ഫഹദ് നിറഞ്ഞുനിൽക്കുകയാണ്. ഒടിടി എന്ന മാറ്റത്തിലേക്ക് സിനിമ ചുവട് മാറുമ്പോഴും ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യുവും വിജയങ്ങളുമുള്ള ദക്ഷിണേന്ത്യൻ യുവനടനായി അയാൾ ഒരു സാമ്രാജ്യം പടുത്തുയർത്തിക്കഴിഞ്ഞു.

വ്യക്തമായ കരിയർ പ്ലാനിങ്ങല്ല ഫഹദ് ഫാസിലിന്‍റെ തിരിച്ചുവരവിലെ 12 വർഷങ്ങൾ എന്ന് മനസിലാവുന്നതാണ് നടന്‍റെ ഓരോ സിനിമകളും. സുരക്ഷിതമായ കഥാപാത്രങ്ങളിലേക്ക് മാത്രം ചുരുങ്ങിപ്പോവാതെ, ഏത് കഥാപാത്രവും പരീക്ഷിക്കാനുള്ള ആർജ്ജവമാണ് ഫഹദിനുള്ളത്.

അതുകൊണ്ട് തന്നെയാണ് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുന്‍റെ പ്രതിനായകനായും ഉലകനായകനൊപ്പം അങ്ങേയറ്റം വ്യത്യസ്‌തമായ കഥാപാത്രമായുമൊക്കെ അയാൾ പ്രേക്ഷകനെ വിസ്‌മയിപ്പിക്കാനായി തയ്യാറെടുക്കുന്നത്.

ഓർമിക്കാൻ വലുതായൊന്നും കാഴ്‌ചവച്ചിട്ടല്ല 2002ൽ സിനിമയിലെത്തിയ ശേഷം അയാൾ അപ്രത്യക്ഷമായത്. മടങ്ങിവരവിലും വീഴ്‌ചകളും നേരിയ വിജയങ്ങളുമുണ്ടായി. പിന്നെയും മടുക്കാതെ തന്‍റെ കഴിവിലേക്ക് അയാൾ ശ്രദ്ധയൂന്നി. അത് ഫലം കണ്ടത് വിജയത്തിന്‍റെ ശ്രേണികളായ ഒരുപാട് ചിത്രങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും.

ഇന്ത്യൻ സിനിമാലോകവും ആഘോഷിക്കുകയാണ് ഫഹദ് ഫാസിലിന്‍റെ 39-ാം പിറന്നാൾ... തോൽവികൾ ശാശ്വതമല്ല... വിജയത്തിൽ മതിമറക്കുന്നുമില്ല... അതാണ് ഫഹദിന്‍റെ വിജയമന്ത്രം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.