എറണാകുളം: പാ.രഞ്ജിത്ത് രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് സൽപേട്ട. ആര്യ നായകനാകുന്ന ചിത്രത്തിന്‍റെ ചിത്രത്തിന്‍റെ പ്രഖ്യാപനം ഫെബ്രുവരിയിലായിരുന്നു. തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചെങ്കിലും കൊവിഡ് രൂക്ഷമായതോടെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്നു.
ബോക്‌സിങ് വിഷയമാകുന്ന സൽപേട്ടയുടെ ഷൂട്ടിങ് പിന്നീട് മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബർ 15 മുതൽ പുനരാരംഭിച്ചു. സിനിമയുടെ 50 ശതമാനം ചിത്രീകരണം ലോക്ക്ഡൗണിന് മുമ്പായി കഴിഞ്ഞിരുന്നു. സിനിമയിൽ തുഷാര വിജയനാണ് നായിക. നടൻ അരുൺ വിജയ് നായകനായി 2019ൽ പുറത്തിറങ്ങിയ തടം സിനിമയുടെ സംവിധായകൻ മകിഴ് തിരുമേനിയാണ് സൽപേട്ടയില്‍ പ്രതിനായക വേഷത്തിലെത്തുന്നത്.
സത്യരാജ്, കലയരസൻ, ജോൺ കോക്കൻ, സന്തോഷ് പ്രതാപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 1970-80കളിൽ വടക്കൻ മദ്രാസിൽ നിലനിന്നിരുന്ന ബോക്‌സിങ് സംസ്കാരത്തെ അടിസ്‌ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ രഞ്ജിത്തും തമിഴ് നോവലിസ്റ്റ് തമിഴ് പ്രഭയും ചേർന്നാണ് രചിച്ചിരിക്കുന്നത്.
-
Dream come true project made it possible by my darling @KalaiActor love you 😘😘🤗 #Pusapthi sir @Actorsanthosh @johnkokken1 #JohnVijay @shabzkal All were brilliant and learned a lot 🤗🤗😍😍#FirstLook very soon #PaRanjithfilm #Arya30 (2) pic.twitter.com/2KmGDt5nAu
— Arya (@arya_offl) November 2, 2020 " class="align-text-top noRightClick twitterSection" data="
">Dream come true project made it possible by my darling @KalaiActor love you 😘😘🤗 #Pusapthi sir @Actorsanthosh @johnkokken1 #JohnVijay @shabzkal All were brilliant and learned a lot 🤗🤗😍😍#FirstLook very soon #PaRanjithfilm #Arya30 (2) pic.twitter.com/2KmGDt5nAu
— Arya (@arya_offl) November 2, 2020Dream come true project made it possible by my darling @KalaiActor love you 😘😘🤗 #Pusapthi sir @Actorsanthosh @johnkokken1 #JohnVijay @shabzkal All were brilliant and learned a lot 🤗🤗😍😍#FirstLook very soon #PaRanjithfilm #Arya30 (2) pic.twitter.com/2KmGDt5nAu
— Arya (@arya_offl) November 2, 2020
കെ 9 മൂവീസിന്‍റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജി.മുരളിയാണ്. എഡിറ്റിങ് സെൽവാ ആർ.കെ, സന്തോഷ് നാരായണനാണ് സംഗീത സംവിധാനം. സിനിമയുടെ ചിത്രീകരണം പൂർണ്ണമായും കഴിഞ്ഞു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് ദീപാവലിക്ക് പുറത്തിറക്കുമെന്നും സൂചനകളുണ്ട്. സിനിമയുടെ വിശേഷങ്ങൾ കഴിഞ്ഞ ദിവസം നടൻ ആര്യ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
'കാലാ' സിനിമയ്‌ക്ക് ശേഷം പാ.രഞ്ജിത്ത് തന്‍റെ ആദ്യ ഹിന്ദി സിനിമയുടെ തിരക്കഥയിലും പ്രീ പ്രൊഡക്ഷൻ ജോലികളിലും സജീവമായിരുന്നു. ഇന്ത്യൻ ഗോത്രവർഗ സ്വാതന്ത്ര്യ സമര സേനാനിയും ആദിവാസി ജനതകളുടെ ഭൂമി അവകാശത്തിനായി ശബ്ദം ഉയർത്തിയ 'ബിർസമുണ്ട'യുടെ ജീവ ചരിത്ര കഥയാണ് സിനിമ പറയുക. നമാ പിക്ചേർസാണ് 'ബിർസമുണ്ട' നിർമിക്കുന്നത്.