ETV Bharat / sitara

ഓസ്‌കര്‍ ജേതാവ്‌ വില്യം ഹര്‍ട്ട്‌ അന്തരിച്ചു

author img

By

Published : Mar 14, 2022, 10:23 AM IST

William Hurt Dies: ഓസ്‌കര്‍ ജേതാവും അമേരിക്കന്‍ നടനുമായ വില്യം ഹര്‍ട്ട്‌ അന്തരിച്ചു. 71 വയസായിരുന്നു. മകനാണ് അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത പുറത്തുവിട്ടത്‌.

William Hurt Dies  Oscar winning actor William Hurt  ഓസ്‌കാര്‍ ജേതാവ്‌ വില്യം ഹര്‍ട്ട്‌ അന്തരിച്ചു
പിറന്നാള്‍ ആഘോഷിക്കും മുമ്പേ അച്ഛന്‍ യാത്രയാത്രി; ഓസ്‌കാര്‍ ജേതാവ്‌ വില്യം ഹര്‍ട്ട്‌ അന്തരിച്ചു

William Hurt Dies: ഓസ്‌കര്‍ ജേതാവും അമേരിക്കന്‍ നടനുമായ വില്യം ഹര്‍ട്ട്‌ അന്തരിച്ചു. 71 വയസായിരുന്നു. മകനാണ് അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത പുറത്തുവിട്ടത്‌. 72ാം പിറന്നാള്‍ ആഘോഷിക്കാനിരുന്നതിന്‍റെ ഒരാഴ്‌ച മുമ്പാണ് പിതാവിന്‍റെ വേര്‍പാടെന്ന്‌ മകന്‍ അറിയിച്ചു. കുടുംബത്തോടൊപ്പം അദ്ദേഹം സമാധാനപരമായാണ് അവസാന നിമിഷങ്ങള്‍ ചിലവിട്ടതെന്നും മകന്‍ പറഞ്ഞു.

അതേസമയം ഹര്‍ട്ടിന്‍റെ മരണ കാരണം വ്യക്തമല്ല. 2018 മുതല്‍ അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാൽ ഹർട്ടിന്‍റെ മരണകാരണം ഇതാണോ എന്ന്‌ അദ്ദേഹത്തിന്‍റെ മകന്‍ വ്യക്തമാക്കിയിട്ടില്ല.

1950 മാര്‍ച്ച്‌ 20ന്‌ വാഷിങ്‌ടണ്‍ ഡിസിയിലായിരുന്നു വില്യം ഹര്‍ട്ടിന്‍റെ ജനനം. ഹര്‍ട്ടിന്‍റെ പിതാവ് ഒരു യുഎസ് നയതന്ത്രജ്ഞന്‍ ആയതിനാൽ കുട്ടിക്കാലത്ത് തന്നെ ധാരാളം യാത്രകള്‍ അദ്ദേഹം ചെയ്‌തു.

Oscar winning actor William Hurt: 'ബോഡി ഹീറ്റ്‌' എന്ന ചിത്രത്തിലൂടെയാണ് വില്യം ഹര്‍ട്ട്‌ ശ്രദ്ധേയനാവുന്നത്‌. 1980കളില്‍ അദ്ദേഹം ഹോളിവുഡില്‍ സജീവ സാന്നിധ്യമായി മാറി. ഇക്കാലയളവില്‍ വ്യത്യസ്‌മാര്‍ന്ന നിരവധി വേഷങ്ങള്‍ അദ്ദേഹം ചെയ്‌തു. 1986ല്‍ 'കിസ്‌ ഓഫ്‌ ദി സ്‌പൈഡര്‍ വുമന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ അവാര്‍ഡ്‌ ലഭിച്ചു. 'ചില്‍ഡ്രന്‍ ഓഫ്‌ എ ലെസ്സര്‍ ഗോഡ്‌', 'ബ്രോഡ്‌കാസ്‌റ്റ്‌ ന്യൂസ്‌' എന്നീ ചിത്രങ്ങള്‍ക്ക്‌ ഹര്‍ട്ടിന് ഓസ്‌കാര്‍ നാമനിര്‍ദേശം ലഭിച്ചു. 'എ ഹിസ്‌റ്ററി ഓഫ്‌ വയലന്‍സ്‌' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിലേക്കും പരിഗണിക്കപ്പെട്ടു.

1971ല്‍ നടി മേരി ബെത്‌ ഹര്‍ട്ടിനെ അദ്ദേഹം വിവാഹം കഴിച്ചെങ്കിലും 1982ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട്‌ 1989ല്‍ ഹെയ്‌ഡി ഹെന്‍ഡേഴ്‌സണെ അദ്ദേഹം വിവാഹം ചെയ്‌തു. എന്നാല്‍ ഈ ബന്ധനും അധിക നാള്‍ നിന്നില്ല. 1992ല്‍ ഹെയ്‌ഡിയുമായും അദ്ദേഹം വേര്‍പിരിഞ്ഞു.

Also Read: താടി നീട്ടി വളര്‍ത്തി മോഹന്‍ലാല്‍; 'ബറോസ്‌' പുതിയ ലൊക്കേഷന്‍ ക്ലിക്ക് തരംഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.