ETV Bharat / sitara

'അമ്മിണിപ്പിള്ള വെട്ട് കേസ്' വെള്ളിത്തിരയിലേക്ക് ; ബിജു മേനോനും നിമിഷ സജയനും പ്രധാന താരങ്ങൾ - oru thekkan thallu case nimisha sajayan news

ബിജു മേനോൻ, നിമിഷ സജയൻ, പത്മ പ്രിയ, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളില്‍

ബിജു മേനോൻ വാർത്ത  നിമിഷ സജയൻ പത്മപ്രിയ സിനിമ വാർത്ത  ഒരു തെക്കന്‍ തല്ല് കേസ് വാർത്ത  ഒരു തെക്കന്‍ തല്ല് കേസ് അമ്മിണിപ്പിള്ള വാർത്ത  roshan mathew oru thekkan thallu case news  oru thekkan thallu case biju menon news  oru thekkan thallu case nimisha sajayan news  amminipilla biju menon news
ഒരു തെക്കന്‍ തല്ല് കേസ്
author img

By

Published : Jul 14, 2021, 7:59 PM IST

മലയാളത്തിന് പുറമെ ബോളിവുഡിലും സജീവമാകുകയാണ് യുവനടൻ റോഷൻ മാത്യു. അടി കപ്യാരെ കൂട്ടമണി, ആനന്ദം എന്നീ ചിത്രങ്ങളിലൂടെ മലയാളസിനിമയിൽ ശ്രദ്ധേയനായി ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നിർണായക സാന്നിധ്യമാവുകയായിരുന്നു താരം.

മൂത്തോൻ, വർത്തമാനം, ആണും പെണ്ണും, കപ്പേള തുടങ്ങിയ സിനിമകളിലെ പ്രകടനവും ബോളിവുഡിൽ ചോക്‌ഡ്, ഡാർലിങ്‌സ് എന്നീ സിനിമകളിലെ നിർണായക സാന്നിധ്യവും റോഷൻ മാത്യുവിലുള്ള ആരാധക പ്രതീക്ഷയേറ്റി.

Also Read: കൂടുതൽ റിലീസുകളെന്ന നേട്ടവുമായി മലയാളത്തിന്‍റെ യുവനടൻ

റോഷൻ മാത്യു, ബിജു മേനോൻ, നിമിഷ സജയൻ, പത്മ പ്രിയ തുടങ്ങിയ പ്രഗത്ഭ താരനിര ഒരു ചിത്രത്തിനായി ഒരുമിക്കുകയാണ്. എന്‍. ശ്രീജിത്ത് 'ഒരു തെക്കന്‍ തല്ല് കേസ്' എന്ന പേരിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സിനിമ ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയോടെ' എന്ന് കുറിച്ചുകൊണ്ട് റോഷൻ മാത്യു പോസ്റ്റര്‍ പങ്കുവച്ചു.

ഇന്ദുഗോപന്‍റെ അമ്മിണി പിള്ള വെട്ട് കേസ്

പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്‍റെ 'അമ്മിണിപ്പിള്ള വെട്ട് കേസ്' എന്ന ചെറുകഥയെ ആസ്‌പദമാക്കിയാണ് ചിത്രം. ബിജു മേനോനാണ് അമ്മിണി പിള്ളയുടെ വേഷം അവതരിപ്പിക്കുന്നത്. രാജേഷ് പിന്നാടൻ തിരക്കഥ ഒരുക്കുന്നു.

ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്‌സാണ് നിര്‍മാണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.