ETV Bharat / sitara

ബിജിബാലിന്‍റെ മനോഹര കോമ്പോസിഷനില്‍ വെള്ളത്തിലെ വീഡിയോ ഗാനം

author img

By

Published : Nov 14, 2020, 8:53 PM IST

ബിജിബാലാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍റേതാണ് വരികള്‍. വിശ്വനാഥാണ് ഗാനം ആലപിച്ചിരിക്കുന്നത്

Oru Kuri Kandu Naam Vellam  Vellam Bijibal Hari Narayanan Jayasurya  Jayasurya Vellam movie  വെള്ളത്തിലെ വീഡിയോ ഗാനം  ബിജിബാല്‍ വെള്ളം ഗാനം  ബിജിബാല്‍ ഗാനങ്ങള്‍
ബിജിബാലിന്‍റെ മനോഹര കോമ്പോസിഷനില്‍ വെള്ളത്തിലെ വീഡിയോ ഗാനം

ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ജയസൂര്യ ചിത്രം വെള്ളത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഒരു കുറികണ്ടു നാം' എന്ന് തുടങ്ങുന്ന ഗാനം മനോഹരമായൊരു അനുഭൂതിയാണ് ആസ്വദകന് നല്‍കുന്നത്. ഒരു കള്ളുഷാപ്പിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തില്‍ സിനിമയിലെ പ്രധാന കഥാപാത്രമായ ജയസൂര്യയുടെ മുരളിയെയും കാണാം. ഒരു മുഴുക്കുടിയനായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്.

'ഒരു കുറികണ്ടു നാം' എന്ന ഗാനത്തിന് ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍റേതാണ് വരികള്‍. വിശ്വനാഥാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കണ്ണൂർ സ്വദേശിയായ ഒരാളുടെ യഥാർഥ ജീവിതമാണ് സിനിമയിലൂടെ പറയുന്നത്.

  • " class="align-text-top noRightClick twitterSection" data="">

സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്‍റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ദീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി എന്നിവർക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. വെള്ളം സെൻട്രൽ പിക്ചേഴ്‌സാണ് വിതരണത്തിനെത്തിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.